Trending

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് - 2019 ലെ നിരക്ക് പുനസ്ഥാപിക്കണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്; 7 ലക്ഷം രൂപ തിരിച്ചു നൽകി.



കൊടിയത്തൂർ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ വീട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിന് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സർക്കാർ വർധിപ്പിച്ച കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് ജനങ്ങൾക്ക് വലിയ ഭാരമാണന്നും അത് കൊണ്ട് 2019ലെ നിരക്ക് പുനസ്ഥാപിക്കണമെന്നും കൊടിയത്തുർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ എന്നിവർ ആവശ്യപ്പെട്ടു.

സർക്കാർ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ വർധിപ്പിച്ച ഫീസിനത്തിൽ
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അധികമായി ഈടാക്കിയ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും അപേക്ഷാ ഫ്യൂസും 7 ലക്ഷത്തോളം രൂപ അപേക്ഷകർക്ക് തിരിച്ചു നൽകിയതായും ജനങ്ങൾക്ക് പൂർണമായും ആശ്വാസം നൽകുന്നതിലേക്കായി പെർമിറ്റ് ഫീസും അപേക്ഷ ഫീസും 2019ലെ നിരക്കിൽ പുനസ്ഥാപിക്കണമെന്നും
പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും
സർക്കാരിനോട് ആവശ്യപ്പെട്ടു.
Previous Post Next Post
Italian Trulli
Italian Trulli