Trending

ലീഡറായി അബ്ദുൾ ഹഖ്; ജേക്കബ് ഡെപ്യൂട്ടി ലീഡർ.



തോട്ടുമുക്കം: തോട്ടുമുക്കം ഗവ: യു.പി സ്കൂളിൽ ഇന്നു നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്കൂൾ ലീഡറായി അബ്ദുൾ ഹഖ് (7B) തിരഞ്ഞെടുക്കപ്പെട്ടു. ഇലക്ഷൻ കമ്മീഷണർ ജിവാഷ് സാറും ട്രെയിനിംഗ് ടീച്ചേഴ്സും തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി. 8 പേരാണ് സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചത്.


11 മണിമുതൽ 2 മണി വരെ തിരഞ്ഞെടുപ്പ് നടന്നു. 3 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. 3.15 ന് ഫല പ്രഖ്യാനം ഇലക്ഷൻ കമ്മീഷ്ണർ ജിവാഷ് സാർ നടത്തി. സ്കൂൾ ലീഡർ അബ്ദുൾ ഹഖ്, ഡെപ്യൂട്ടി ലീഡർ ജേക്കബ് ബിജു, സാംസ്കാരിക വകുപ്പ് - നദ ഷെറിൻ, വിദ്യാഭ്യാസം- നേഹ ബിനു, ഭക്ഷ്യം- ശ്രീഹരി, കായികം- അജ്നാസ്, ആദ്യന്തരം- നിയ ഷെറിൻ, കാർഷികം- അലീന ഇങ്ങനെ വകുപ്പുകൾ വിഭജിച്ച് നൽകി. 

ക്യാബിനറ്റ് പ്രതിനിധികൾ എല്ലാവരും വോട്ടർമാരെ അഭിവാദ്യം ചെയ്തു സംസാരിച്ചു. തികച്ചും ജനാധിപത്യരീതിയിൽ നടന്ന തിരഞ്ഞെടുപ്പിനെ വളരെ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്.
Previous Post Next Post
Italian Trulli
Italian Trulli