Trending

കിഴക്കുംപാടം റോഡ് അപകടാവസ്ഥയിൽ



കൂളിമാട്: കൂളിമാട് ജംഗ്ഷനോട് ചേർന്ന് കൂളിമാട് മണാശ്ശേരി പ്രധാന പാതയിലെ കിഴക്കുംപാടം റോഡ് വശം ഇടിഞ്ഞു അപകടാവസ്ഥയിലായി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഇരുവഞ്ഞിപ്പുഴയിൽ ജലവിതാനം ഉയർന്നു വയലിലേക്കൊഴുകുകയും റോഡിൻ്റെ ഇരുവശത്തും വെള്ളം ഉയരുകയും ചെയ്തതോടെയാണ് ഭിത്തി ഇടിഞ്ഞത്.

മണാശ്ശേരി - കൂളിമാട് റോഡ് നവീകരണ ഭാഗമായി പൂർത്തിയാക്കേണ്ടിയിരുന്ന കിഴക്കുംപാടം റോഡ്, വീതികൂട്ടി ഉയർത്തുന്നതിന് നാലു കോടി രൂപ അനുവദിച്ചെങ്കിലും അധികൃതരുടെ അനാസ്ഥ കാരണം ടെണ്ടർ നടപടിയായില്ല. മഴക്കാലമായതോടെ ഇടതടവില്ലാതെ ഫയർ ഫോഴ്സും ആംബുലൻസും ചീറിപ്പായുന്ന പാതയാണിത്.

കെ.എം.സി.ടി മെഡിക്കൽ കോളേജ്, മുക്കത്തെ വിവിധ ആശുപത്രികൾ, എം.വി.ആർ ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്കു എളുപ്പ വഴിയായ ഇവിടെ വീതിക്കുറവു കാരണം ഗതാഗതക്കുരുക്കും തിരക്കും പതിവാണ്. കൂളിമാട് വഴി മുക്കത്തേക്ക് ധാരാളം ബസ്സുകൾ സർവീസ് നടത്തുന്നതും ഇതു വഴിയാണ്. 

നിരവധി സ്കൂൾ വാഹനങ്ങളും വയനാട് ഭാഗങ്ങളിലേക്ക് പോകേണ്ടവരും ആശ്രയിക്കുന്നതും ഈ പാത തന്നെ. റോഡിൻ്റെ
അപകടാവസ്ഥ ഒഴിവാക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാർ പറയുന്നു.
Previous Post Next Post
Italian Trulli
Italian Trulli