Trending

സുരക്ഷാ പാലിയേറ്റീവ് മുച്ചക്രവാഹനം സഫാദിന് കൈമാറി.



കൊടിയത്തൂർ:
കൊടിയത്തൂർ മേഖല സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ആദിൽ കൊയപ്പത്തൊടി സംഭാവന നൽകിയ ഇലക്ട്രോണിക് മുച്ചക്ര സ്കൂട്ടർ ഭിന്നശേഷിക്കാരനായ പന്നിക്കോട് പരവരിയിൽ കെ സഫാദിന് കൈമാറി.

ചുള്ളിക്കാപറമ്പ് സുരക്ഷ പാലിയേറ്റീവ് ഓഫീസിൽ നടന്ന പരിപാടിയിൽ സോണൽ ചെയർമാൻ ലിന്റോ ജോസഫ് എം.എൽ.എ വിതരണം ഉദ്ഘാടനം നിർവഹിച്ചു.

മേഖലാ ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി. സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി, എൻ രവീന്ദ്രകുമാർ, എം.കെ ഉണ്ണി കോയ, അബ്ദുസ്സലാം കണ്ണഞ്ചേരി, കെ.ടി മൈമൂന, ശരീഫ് നടുവത്ത്, വി.സി രാജൻ, ജമാൽ എടോളി, ഷാഹിദ ബംഗാളത്ത്, വി.സി ബാബു, ഒ.പി ഫസ് ല തുടങ്ങിയവർ സംസാരിച്ചു.

മേഖല കൺവീനർ പി.പി സുരേഷ് ബാബു സ്വാഗതവും അനസ് ടി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli