Trending

ഹരിത കർമ്മ സേനക്ക് ആദരം: സഹകരണ ദിനാഘോഷം വേറിട്ടതായി.



കാരശ്ശേരി: നാട് വൃത്തിയാക്കി നാടിൻ്റെ സൗന്ദര്യവും നാട്ടുകാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് മാതൃകാപരമായി സേവനം നിർവ്വഹിക്കുന്ന ഹരിത കർമ്മ സേന അഗങ്ങളെ ആദരിച്ചു കൊണ്ട് കാരശ്ശേരി സഹകരണ ബാങ്ക് നടത്തിയ അന്താരാഷ്ട്ര സഹകരണ ദിനാഘോഷം മാതൃകയായി. 


മുക്കം മുൻസിപ്പാലിറ്റിയിലേയും കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലേയും 98 ഹരിത കർമ്മ സേനാ അംഗങ്ങളായ വനിതകളെ ചടങ്ങിൽ ആദരിച്ചു.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ എ.പി മുരളീധരൻ അധ്യക്ഷനായി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടിഹസൻ, റോട്ടറി ക്ലബ്ബ് ജില്ലാ പ്രസിഡന്റ് കെ.പി അനിൽ കുമാർ, മുക്കം യൂണിറ്റ് പ്രസിഡന്റ് അരുണ അനിൽകുമാർ,
ഡോക്ടർ സി.ജെ തിലക്, ബാങ്ക് ജനറൽ മാനേജർ എം ധനീഷ്, ബാങ്ക് ഡയറക്ടർമാരായ
ഗസീബ് ചാലൂളി, ദീപ ഷാജു, റോസമ്മ ബാബു, കെ മുഹമ്മദ് ഹാജി, അലവിക്കുട്ടി പറമ്പാടൻ, കാരാട്ട് കൃഷ്ണൻകുട്ടി, വിനോദ് പുത്രശ്ശേരി, ഇമ്മാനുവൽ കാക്ക
ക്കൂടുങ്കൽ, മുൻ ഡയറക്ടർമാരായ കണ്ടൻ പട്ടർചോല, ശോഭാ കാരശ്ശേരി തുടങ്ങിയവർ സംസാരിച്ചു. 

ചടങ്ങിൽ 
കൊടിയത്തൂർ പഞ്ചായത്ത് 
ഹെൽത്ത് ഇൻസ്പെക്ടർ റിനിലിനെ ആദരിച്ചു. റോട്ടറി ക്ലബ്ബ് മുക്കം ചാപ്റ്ററും ഹരിത കർമ്മ
സേനാംഗങ്ങൾക്ക് ഉപഹാരം നൽകി.
Previous Post Next Post
Italian Trulli
Italian Trulli