Trending

അലിഫ് ടാലൻ്റ് ടെസ്റ് വിജയിയെ അനുമോദിച്ചു.



കൊടിയത്തൂർ: മുക്കം ഉപജില്ല അലിഫ് അറബിക് ടാലെന്റ് ടെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ വെസ്റ്റ് കൊടിയത്തൂർ ദാറുൽ ഹികം മദ്രസയിലെ അർഷാദ് കെ എന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വെസ്റ്റ് കൊടിയത്തൂർ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

അമ്പതോളം സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ടെസ്റ്റിലാണ് അർഷദിന് എൽ.പി വിഭാഗത്തിൽ നാട്ടുകാർക്കും ജി.എൽ.പി സ്കൂൾ കഴുത്തിട്ടി പുറായിക്കും അഭിമാനമായി ഒന്നാം സ്ഥാനം ലഭിച്ചത്. വെസ്റ്റ് കൊടിയത്തൂർ സ്വദേശി അഷ്റഫ് കണക്കഞ്ചേരി സൽമ ദമ്പതികളുടെ മകനാണ് അർഷദ്.

പരിപാടിയിൽ എസ്.വൈ.എസ് വൈസ് പ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടി, യൂനുസ് വാഫി, എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി മുനവ്വർ അമ്പലക്കണ്ടി, പ്രസിഡണ്ട് ഷബീല്, ട്രഷറർ അജ്നാസ്, നിബിൻ, അൻഷിദ്, മുർഷിദ്, മുഹമ്മദ്‌ കുന്നത്ത്, അശിൽ റബാഹ്, അഷ്മിൽ, മുനീബ്, ഹനാൻ സാബിത്ത് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli