Trending

സെമിനാറും ഡോക്യുമെന്ററി പ്രദർശനവും നടത്തി.




കൊടിയത്തൂർ: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്
കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ജനസംഖ്യാ വിസ്ഫോടനം പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സെമിനാർ ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ മായ ടി.എ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമായ ജനസംഖ്യ നിയന്ത്രണ മാർഗങ്ങളെക്കുറിച്ച് അവബോധം നൽകി തുടർന്ന് ജനസംഖ്യ ഡാറ്റ പ്രകാശനവും ഡോക്യുമെന്ററി പ്രദർശനവും നടന്നു.

ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് കെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം, നജ് വ ഹനീന, ഫിസ ലത്വീഫ്, മിസ്ബ കെ എന്നിവർ സംസാരിച്ചു.

ഫഹദ് ചെറുവാടി, ഇർഷാദ് ഖാൻ, വളണ്ടിയർമാരാ ഷംന, ഖദീജ ഹംന തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli