Trending

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു.



ചെറുവാടി: കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി ആചരിച്ചു. മുൻ മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ ഉദ്ഘാടനം ചെയ്തു. ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് സലീം കുറുവാടങ്ങൽ അദ്ധ്യക്ഷനായി.


ദളിത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡണ്ട് കണ്ണൻ ചെറുവാടി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ്സ് സീനിയർ വൈസ് പ്രസിഡണ്ട് മോയിൻ ബാപ്പു, സെക്രട്ടറി ഷറഫലി പുത്തലത്ത്, മുസ്ലീം ലീഗ് പ്രസിഡണ്ട് ജബ്ബാർ പുത്തലത്ത്, സുരേന്ദ്രൻ എം.പി, ബാസിൽ പുത്തലത്ത്, നിയാസ് ചെറുവാടി, മെഹബൂബ് പുത്തലത്ത്, നാരായണൻ കെ.കെ, നാസർ കളത്തിൽ, സുമേഷ് കെ.കെ, മോയിൻകുട്ടി പി.കെ, ഫിറോസ് തൃമലശ്ശേരി, ശിഹാബ് പാറക്കൽ, സുബൈർ പി.എ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli