Trending

നാഗേരിക്കുന്ന് ഐ.എച്ച്.ഡി.പി - എസ്.സി സങ്കേതം റോഡ് ഉദ്ഘാടനം ചെയ്തു.



കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ നാഗേരിക്കുന്ന് ഐ.എച്ച്.ഡി.പി എസ്.സി സങ്കേതം റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു. 30 വർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇവിടുത്തെ കുടുംബങ്ങൾക്ക് റോഡ് ലഭിക്കുന്നത്. നാട്ടുകാർ സ്ഥലം വിട്ടുകൊടുത്ത് ജനകീയമായി നിർമ്മിച്ച റോഡ് രാഹുൽ ഗാന്ധി എം.പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വകയിരുത്തിയ രണ്ടുലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് ടാറിങ് നടത്തിയത്. 


വാർഡ് മെമ്പർ റുക്കിയ റഹീം ചടങ്ങിൽ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകര, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.ടി അഷ്റഫ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സമാൻ ചാലൂളി, സ്ഥിരം സമിതി അധ്യക്ഷ ശാന്താദേവി മൂത്തേടത്ത്, ഗ്രാമപ്പഞ്ചായത്ത് അംഗം വി.പി സ്മിത, എം.പി അസൈൻ, വിനോദ് പുത്രശ്ശേരി, മിർഷാദ് ഉപ്പുകണ്ടത്തിൽ, കെ ഷാജികുമാർ, സുകൃതി ചെറുമണ്ണിൽ,
എ.പി മുരളീധരൻ, അബ്ദു കൊയങ്ങോറൻ തുടങ്ങിയവർ സംസാരിച്ചു. പറഞ്ഞു.

നാഗേരിക്കുന്നിലെ കുടുംബങ്ങളെ
ഐ.എച്ച്.ഡി.പി യിൽ ഉൾപ്പെടുത്തുന്നതിനും പിന്നീട് റോഡ് ഉണ്ടാക്കുന്നതിനും സഹായകമായ വാർത്തകൾ നൽകിയ മാതൃഭൂമി റിപ്പോർട്ടർ എ.പി മുരളീധരനെ ചടങ്ങിൽ മെമന്റോ നൽകി പഞ്ചായത്ത് പ്രസിഡൻ്റ് ആദരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli