Trending

ചായ കുടിക്കൂ; പുസ്തകം പരിചയപ്പെടൂ; പന്നിക്കോട് എയുപി സ്കൂളിൽ പുസ്തകോത്സവം സംഘടിപ്പിച്ചു.



കൊടിയത്തൂർ: വിദ്യാർത്ഥികളേയും അധ്യാപകരേയും രക്ഷിതാക്കളേയും നാട്ടുകാരേയും വായനയുടെ ലോകത്തേക്ക് തിരികെ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ പന്നിക്കോട് എ.യു.പി സ്കൂളിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. ചായ കുടിക്കൂ പുസ്തകം പരിചയപ്പെടൂ എന്ന തലക്കെട്ടിൽ പുസ്തതകോത്സവത്തിനെത്തിയ മുഴുവനാളുകൾക്കും ചായയും പലഹാരങ്ങളും നൽകിയാണ് സ്വീകരിച്ചത്.

സംസ്ഥാനത്തെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ ഉൾപ്പെടെ എത്തിച്ച് 3 കൗണ്ടറുകളിലായി നടന്ന പുസ്തകോത്സവത്തിൽ നിരവധി പുസ്തകങ്ങൾ വിറ്റഴിച്ചു.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ബഷീർ പാലാട്ട് അധ്യക്ഷനായി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന് മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരൻ ജലീൽ പരവരി മുഖ്യാതിഥിയായി.

പി.ടി.എ വൈസ് പ്രസിഡന്റ് സി. ഫസൽ ബാബു, പ്രധാനാധ്യാപിക പി.എം ഗൗരി, റസീന മജീദ്, സി.കെ നജീബ്, ഷക്കീർ വാവ, റൂബിയ, സ്റ്റാഫ് സെക്രട്ടറി പി.കെ ഹക്കീം മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli