Trending

ഡിഗ്രി കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാർ സർവീസിൽ നിരവധി ഒഴിവുകൾ:



ഒതയമംഗലം മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന സൗജന്യ കരിയർ കൗൺസിലിംഗ് ക്ലാസ് വ്യാഴാഴ്ച്ച.

ചേന്ദമംഗലൂർ: കേന്ദ്ര സർക്കാർ സർവീസിൽ ഉന്നത ജോലികൾ അന്വേഷിക്കുന്ന ഡിഗ്രിക്കാർക്ക് ചേന്ദമംഗലൂർ ഒതയമംഗലം മഹല്ല് കമ്മിറ്റി കരിയർ കൗൺസിലിംഗ് സംഘടിപ്പിക്കുന്നു.

ജൂലൈ 18 വ്യാഴാഴ്ച്ച വൈകീട്ട് 7.30 ന് ഇസ്ലാഹിയ സയനോര ഹമീദ് അക്കാദമിയിൽ സിജി കോമ്പിറ്റൻസ് ഡയരക്റ്റർ പി.എ ഹുസൈൻ ഓമശേരിയാണ് സൗജന്യ കരിയർ കൗൺസിലിംഗ് ക്ലാസ് നയിക്കുന്നത്.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പൈന്റ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് ഏത് ഡിഗ്രിക്കാർക്കും അപേക്ഷിക്കാം. 

17725 ഒഴിവുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 24 വരെ അപേക്ഷിക്കാം. അപേക്ഷരീതി, സൗജന്യ പരിശീലന കേന്ദ്രങ്ങൾ, തസ്തികകൾ തുടങ്ങിയവയെക്കുറിച്ചാണ് കൗൺസിലിംഗ്.

ഡിഗ്രിക്കാർക്ക് ലഭിക്കുന്ന ഈ സുവർണാവസരത്തെ കുറിച്ചറിയാൻ താൽപര്യമുള്ളവർക്കെല്ലാം വ്യാഴാഴ്ച നടക്കുന്ന കൗൺസിലിംഗിൽ പങ്കെടുക്കാമെന്ന് മഹല്ല് ശാക്തീകരണ പദ്ധതി (സേജ് ) കൺവീനർ ഹമീദ് കറുത്തേടത്ത് അറിയിച്ചു.

ഫോൺ: 
9846137091, 9846574619
Previous Post Next Post
Italian Trulli
Italian Trulli