Trending

ഒപ്പുമതിൽ സമരം സംഘടിപ്പിച്ചു.


തദ്ദേശ സ്ഥാപന വാർഷിക പദ്ധതി പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കാർ മാർഗ്ഗരേഖ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിസന്ധി രൂക്ഷമാക്കുന്ന
ഈ നടപടിയിൽ പ്രതിഷേധിച്ച് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്‌സ് ലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒപ്പുമതിൽ സമരം
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
പി.ടി.എ റഹ്മാൻ അധ്യക്ഷത വഹിച്ചു മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി ഹംസ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് നേതാക്കളായ അഹമ്മദ് കുട്ടി അരയൻകോട്, എൻ.എം ഹുസൈൻ, എൻ.പി ഹമീദ് മാസ്റ്റർ, പി.ടി.സി അബ്ദുള്ള മാസ്റ്റർ, ബ്ലോക്ക് ക്ഷേമകാര്യ സ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ നദീറ, ബ്ലോക്ക് മെമ്പർ മുംതാസ് ഹമീദ്, പഞ്ചായത്ത് മെമ്പർമാരായ പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, റഫീഖ് കൂളിമാട്, ഇ.പി വൽസല, ഫസീല സലീം എന്നിവർ പങ്കെടുത്തു
Previous Post Next Post
Italian Trulli
Italian Trulli