Trending

ക്ലസ്റ്റർ പരിശീലന സെന്ററുകളിൽ അധ്യാപക പ്രതിഷേധം.



മുക്കം: അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുക, ശമ്പളപരിഷ്കരണ കുടിശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത അധ്യാപക സമര സമിതിയുടെ നേതൃത്വത്തിൽ മുക്കം ഉപജില്ലയിലെ ക്ലസ്റ്റർ സെന്ററുകളായ ജി.യു.പി.എസ് മണാശ്ശേരി, ജി.എച്ച്.എസ്.എസ് നീലേശ്വരം, എം.കെ.എച്ച്.എം.എം.ഒ മുക്കം, സേക്രട്ട് ഹാർട്ട് യു.പി.എസ് തിരുവമ്പാടി എന്നിവിടങ്ങളിൽ അധ്യാപകർ പ്രതിഷേധ പ്രകടനം നടത്തി.

KPSTA, KSTU, KATF എന്നീ സംഘടനകൾ ചേർന്ന സംയുക്ത അധ്യാപക സമര സമിതിയാണ്
പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്
കെ.പി.എസ്.ടി.എ സംസ്ഥാന സമിതി അംഗം സുധീർകുമാർ യുകെ, ജെസിമോൾ കെ.വി, മുഹമ്മദ് അലി, ബേബി സലീന, സിറിൽ ജോർജ്, ബിൻസ് പി ജോൺ, ബൈജു എമ്മാനുവൽ, ബിജു വി ഫ്രാൻസിസ്, ബിജു മാത്യു, ജോയ് ജോർജ്, അബ്ദുറബ്ബ് KSTU നേതാക്കളായ PTM ഷറഫുന്നീസ, അബ്ദുൾ അസീസ്, ടി.പി അബുബക്കർ, KATF നേതാക്കളായ അബ്ദുൾ റഷീദ്, ഖാസിമി, ഹംസ, മജീദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli