Trending

യൂണിയൻ ഉദ്ഘാടനം ചൈതു.



കള്ളൻതോട്: മദാരിജുസ്സുന്ന ഇസ്ലാമിക് കോളേജ് 2024 - 25 അധ്യായന വർഷത്തിലെ AL-MISC വിദ്യാർത്ഥി സംഘടന ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ പി.കെ അബ്ദുൽ ഹക്കിം മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യതിഥി ഡോക്ടർ നൗഫൽ വാഫി മേലാറ്റൂർ വിദ്യാർത്ഥി സംഘടനയുടെ പ്രാധാന്യം, പ്രവർത്തനങ്ങളുടെ ആവശ്യകത എന്നിവയെ കുറിച്ച് സംസാരിച്ചു.

പരിപാടിയിൽ സംഘടനയുടെ പുതിയ ലോഗോ പ്രകാശനവും, വിവിധ ഭാഷാ പത്രങ്ങൾ പ്രകാശനം ചെയ്യുകയും ചെയ്തു. കോളേജ് പ്രിൻസിപ്പാൾ മഹ്റൂഫ് ജുനൈദ് വാഫി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് അജ്മൽ ഫവാസ് വാഫി, മഹല്ല് പ്രസിഡന്റ് ബിരാൻ ഹാജി കണ്ടിയിൽ സെക്രട്ടറി പി.കെ.സി മുഹമ്മദ് ഹാജി, സിദ്ധീഖ് പിലാശ്ശേരി, ജാബിർ, അബ്ദുർറഹ്മാൻ വാഫി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് റാഫി നന്ദി പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli