Trending

യൂ​റോ ക​പ്പിൽ വമ്പൻ പോര്; ആദ്യ സെമിയിൽ സ്​​പെ​യി​ൻ ഫ്രാൻ​സി​നെ​തി​രെ.



മ്യൂ​ണി​ക്: അ​വ​സാ​ന നാ​ലി​ലെ ​വ​മ്പ​ൻ പോരാട്ടത്തി​നാ​യി മ്യൂണികിലെ അ​ല​യ​ൻ​സ് അ​റീ​ന കാ​ത്തി​രി​ക്കു​ന്നു. ഇന്ത്യ​ൻ സ​മ​യം ഇ​ന്ന് അർധ​രാ​ത്രി 12.30ന് ​മു​ൻ ജേ​താ​ക്ക​ളാ​യ സ്​​പെ​യി​നും ഫ്രാ​ൻ​സും ത​മ്മി​ലാ​ണ് ആ​ദ്യ​പോ​ര്. അ​ഞ്ചാം ഫൈ​ന​ലി​നൊ​രു​ങ്ങു​ന്ന സ്​​പെ​യി​ൻ ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ളം ത​ക​ർ​പ്പ​ൻ ഫോ​മി​ലാ​യി​രു​ന്നു. ക​ളി​ച്ച അ​ഞ്ച് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചു. യൂ​​റോ​യി​ൽ തു​ട​ർ​ച്ച​യാ​യി ആ​റ് മ​ത്സ​ര​ങ്ങ​ൾ ജ​യി​ക്കു​ക​യെ​ന്ന റെ​ക്കോ​ഡും സ്​​പെ​യി​നി​നെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. 

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ആ​തി​​ഥേ​യ​രാ​യ ജ​ർ​മ​നി​യെ​ത​ന്നെ മ​റി​ക​ട​ക്കാ​നാ​യി 2023 മു​ത​ൽ ക​ളി​ച്ച 19 മ​ത്സ​ര​ങ്ങ​ളി​ൽ 15ലും ​ജ​യി​ച്ച​താ​ണ് സ്‍പാ​നി​ഷ് സം​ഘം. ല​മി​ൻ യ​മാ​ലും നി​ക്കോ വി​ല്യം​സു​മ​ട​ങ്ങി​യ താ​ര​ങ്ങ​ൾ മി​ക​ച്ച ഫോ​മി​ലാ​ണ്. ​14 ചാ​ൻ​സു​ക​ളാ​ണ് സ​ഹ​താ​ര​ങ്ങ​ൾ​ക്കാ​യി പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​യ യ​മാ​ൽ ഇ​ത്ത​വ​ണ യൂ​റോ​യി​ൽ വെ​ച്ചു​നീ​ട്ടി​യ​ത്.

മ​നോ​ഹ​ര​മാ​യ കു​റി​യ പാ​സു​ക​ളു​മാ​യി ക​ളം​നി​റ​യു​ന്ന സ്പെ​യി​ൻ ഇ​ത്ത​വ​ണ പ​തി​വ് രീ​തി മാ​റ്റി​യി​ട്ടു​ണ്ട്. പ​ന്ത് കൈ​വ​ശം വെ​ക്കു​ന്ന​തി​നെ​ക്കാ​ൾ ആ​ക്ര​മ​ണ​ത്തി​നാ​ണ് ടീം ​മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. പ്ര​തി​രോ​ധ​ത്തി​ലും തി​ള​ങ്ങി​നി​ൽ​ക്കു​ക​യാ​ണ്. ജ​ർ​മ​നി​ക്കെ​തി​രെ 48 ശ​ത​മാ​ന​മാ​യി​രു​ന്നു പ​ന്തി​ന്റെ നി​യ​ന്ത്ര​ണം. ക്രൊ​യേ​ഷ്യ​ക്കെ​തി​രെ 47 ശ​ത​മാ​ന​വും. 2006 മു​ത​ൽ 2022 വ​രെ പ്ര​ധാ​ന ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ 44 മ​ത്സ​ര​ങ്ങ​ളി​ൽ പ​ന്തി​ന്റെ നി​യ​ന്ത്ര​ണം കൂ​ടു​ത​ലും സ്​​പെ​യി​നി​നാ​യി​രു​ന്നു. 2008ലെ ​യൂ​റോ ക​പ്പ് ഫൈ​ന​ലി​ൽ ജ​ർ​മ​നി​ക്കെ​തി​രെ 48 ശ​ത​മാ​ന​മാ​യ​താ​ണ് ഇ​തി​ന് അ​പ​വാ​ദം. ക​ഴി​ഞ്ഞ ത​വ​ണ സെ​മി​യി​ൽ ഇ​റ്റ​ലി​യോ​ട് തോ​റ്റാ​ണ് സ്പാ​നി​ഷ് ടീം ​പു​റ​ത്താ​യ​ത്.

പ്ര​മു​ഖ താ​ര​ങ്ങ​ൾ പു​റ​ത്തി​രി​ക്കു​ന്ന​ത് സ്​​പെ​യി​നി​ന് വ​ൻ​തി​രി​ച്ച​ടി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. ജ​ർ​മ​നി​​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ എ​ട്ടാം മി​നി​റ്റി​ൽ മി​ഡ്ഫീ​ൽ​ഡ​ർ പെ​ഡ്രി പ​രി​ക്കേ​റ്റ് ക​ളം​വി​ടി​രു​ന്നു. ജ​ർ​മ​നി​യു​​ടെ മു​തി​ർ​ന്ന താ​ര​മാ​യ ടോ​ണി ക്രൂ​സി​ന്റെ ഫൗ​ളാ​യി​രു​ന്നു കാ​ര​ണം. ​ഈ ​പ​രു​ക്ക​ന​ട​വി​ൽ ക്രൂ​സ് മാ​പ്പു പ​റ​ഞ്ഞെ​ങ്കി​ലും ന​ഷ്ടം ബാ​ക്കി​യാ​കു​ന്ന​ത് പെ​ഡ്രി​ക്കും സ്​​പെ​യി​നി​നു​മാ​ണ്. ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ് കി​ട്ടി​യ റൈ​റ്റ് ബാ​ക്ക് ഡാ​നി കാ​ർ​വാ​ജ​ലി​ന്റെ അ​ഭാ​വ​വും ടീ​മി​ൽ പ്ര​തി​ഫ​ലി​ക്കും. സെ​ൻ​ട്ര​ൽ ഡി​ഫ​ൻ​ഡ​ർ റോ​ബി​ൻ നോ​ർ​മ​ൻ​ഡും സ​സ്​​പെ​ൻ​ഷ​ൻ കാ​ര​ണം ക​ളി​ക്കി​ല്ല. വെ​റ്റ​റ​ൻ താ​ര​മാ​യ ജീ​സ​സ് ന​വാ​സാ​കും കി​ലി​യ​ൻ എം​ബാ​​പ്പെ​യെ ത​ട​യാ​ൻ ഇ​റ​ങ്ങു​ക. നോ​ർ​മ​ൻ​ഡി​ന് പ​ക​രം നാ​ച്ചോ ഫെ​ർ​ണാ​ണ്ട​സി​നാ​ണ് സാ​ധ്യ​ത. പെ​ഡ്രി​ക്ക് പ​ക​രം ഡാ​ൻ ഓ​ൽ​മേ ത​ന്നെ​യെ​ത്തും. 36 ത​വ​ണ​യാ​ണ് സ്​​പെ​യി​നും ഫ്രാ​ൻ​സും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ​ത്. 16 എ​ണ്ണ​ത്തി​ൽ സ്​​പെ​യി​ൻ ജ​യി​ച്ചു. 13ൽ ​ഫ്രാ​ൻ​സും. ആ​റാം ത​വ​ണ​യാ​ണ് സ്​​പെ​യി​ൻ യൂ​റോ ​സെ​മി​യി​ൽ ക​ളി​ക്കു​ന്ന​ത്. 2020ൽ ​ഒ​ഴി​കെ അ​ഞ്ച് ത​വ​ണ​യും ഫെ​ന​ലി​ലെ​ത്തി​യി​രു​ന്നു.

മുന്നേറാൻ ഏറെയുണ്ട്:

ത​ട്ടി​മു​ട്ടി​യാ​ണ് സെ​മി​യി​ലേ​ക്ക് ക​ട​ന്ന​തെ​ന്ന ചീ​ത്ത​പ്പേ​ര് ഫ്രാ​ൻ​സി​ന് മാ​റ്റേ​ണ്ട​തു​ണ്ട്. ആ​കെ ഒ​രു ഗോ​ള​ടി​ച്ച​ത് എം​ബാ​പ്പെ​യാ​ണ്. പോ​ള​ണ്ടി​നെ​തി​രാ​യ പെ​നാ​ൽ​റ്റി​യി​ലൂ​ടെ​യാ​യി​രു​ന്നു ആ ​ഗോ​ൾ. ടീ​മി​ന്റെ മ​റ്റ് ര​ണ്ട് ഗോ​ളു​ക​ൾ എ​തി​രാ​ളി​ക​ൾ ‘ദാ​നം’ ചെ​യ്ത​താ​ണ്. ആ​ധി​കാ​രി​ക​മാ​യ വി​ജ​യ​മാ​ണ് ല​ക്ഷ്യം. ഗോ​ള​ടി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ൽ കാ​ര്യ​മി​​ല്ലെ​ന്ന് മി​ഡ്ഫീ​ൽ​ഡ​ർ യൂ​സു​ഫ് ഫൊ​ഫാ​ന പ​റ​യു​ന്നു. ടീം ​സെ​മി​യി​ലെ​ത്തി​യ​ത് ഓ​ർ​ക്ക​ണ​മെ​ന്നും വി​മ​ർ​ശ​ക​രോ​ട് താ​രം പ​റ​യു​ന്നു. എം​ബാ​പ്പെ​യും അ​നേ​റാ​യ്ൻ ഗ്രീ​സ്മാ​നും ഫോ​മി​ലാ​കാ​ത്ത​താ​ണ് കോ​ച്ച് ദി​ദി​യ​ർ ദെ​ഷാം​സി​ന് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​ത്.

ആ​ദ്യ​മാ​യാ​ണ് വ​മ്പ​ൻ ടൂ​ർ​ണ​മെ​ന്റി​ൽ എം​ബാ​പ്പെ ക്യാ​പ്റ്റ​ൻ പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ആ​സ്ട്രി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ താ​രം മാ​സ്ക​ണി​ഞ്ഞാ​ണ് ക​ളി​ക്കു​ന്ന​ത്. മാ​സ്ക​ണി​യു​ന്ന​തി​ന്റെ അ​സ്വ​സ്ഥ​ത എം​ബാ​പ്പെ​യു​ടെ പ്ര​ക​ട​ന​ത്തി​ൽ ദൃ​ശ്യ​വു​മാ​ണ്. പോ​ർ​ച്ചു​ഗ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങു​ന്ന സ​മ​യ​ത്ത് എം​ബാ​പ്പെ​യെ കോ​ച്ച് ക​ള​ത്തി​ൽ​നി​ന്ന് തി​രി​കെ വി​ളി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ 20 ഷോ​ട്ടു​ക​ളി​ൽ​നി​ന്നാ​ണ് ഒ​രു ഗോ​ൾ എം​ബാ​പ്പെ​ക്ക് ല​ഭി​ച്ച​ത്. 39 ഷോ​ട്ടു​ക​ളി​ൽ​നി​ന്ന് 12 ഗോ​ളാ​ണ് ലോ​ക​ക​പ്പി​ൽ ഈ ​താ​ര​ത്തി​ന്റെ നേ​ട്ടം. എം​ബാ​പ്പെ​യു​ടെ മൂ​ക്ക് സം​ര​ക്ഷി​ക്കു​ന്ന​തി​​നൊ​പ്പം മ​റ്റ് താ​ര​ങ്ങ​ൾ ഫോ​മി​ലെ​ത്തു​ക​യെ​ന്ന​തും ഫ്രാ​ൻ​സി​ന്റെ പ്ര​യാ​ണ​ത്തി​ൽ പ്ര​ധാ​ന​മാ​ണ്. സ​സ്​​പെ​ൻ​ഷ​ൻ ക​ഴി​ഞ്ഞ അ​ഡ്രി​യാ​ൻ റാ​ബി​യോ ടീ​മി​ലെ​ത്തും. എ​ഡ്വേ​ഡോ കാ​മ​വി​ഗ​യും കോ​ളോ മു​വാ​നി​യും ഒ​രു​മി​ച്ച് മു​ൻ​നി​ര​യി​ലു​ണ്ടാ​കി​ല്ല.

നാ​ഷ​ൻ​സ് ലീ​ഗി​ലും 1984ലെ ​യൂ​റോ ക​പ്പ് ഫൈ​ന​ലി​ലും സ്​​പെ​യി​നി​നെ തോ​ൽ​പി​ച്ച ച​രി​ത്ര​മു​ണ്ട്. 2000ലെ ​യൂ​റോ ക​പ്പ് ക്വാ​ർ​ട്ട​റി​ലും സ്​​പെ​യി​ൻ ഫ്രാ​ൻ​സി​നോ​ട് തോ​റ്റി​രു​ന്നു. 2012ൽ ​ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ഫ്രാ​ൻ​സി​നാ​യി​രു​ന്നു ജ​യം.
Previous Post Next Post
Italian Trulli
Italian Trulli