Trending

മിജ് വാദ് വീണ്ടും നാഷണൽ ടീമിൽ.


  
കൊടിയത്തൂർ: സുബ്രതോ നാഷണൽ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ എൻ.കെ മിജ് വാദ് കേരളത്തിനായി ബൂട്ട്കെട്ടും. മലപ്പുറം ജില്ലയിലെ ചെലേമ്പ്ര സ്പോർട്ട്സ് സ്കൂളിന് വേണ്ടിയാണു മിജുവാദ് കളിക്കുന്നത്. 

കഴിഞ്ഞ വർഷവും ടീമിലുണ്ടായിരുന്നു. കൊടിയത്തൂർ ക്രസെന്റ് ഫുട്ബോൾ അക്കാദമിയിൽ നിന്ന് നേടിയ പരിശീലനമാണ് മിജ് വാദിന് ചെലേമ്പ്ര സ്കൂളിൽ അഡ്മിഷൻ നേടിക്കൊടുത്തത്. 

കൊടിയത്തൂർ വാദി റഹ്‌മ സ്കൂൾ കായിക അധ്യാപകൻ ഷമീൽ അരീക്കോടാണ് മിജ്‌വാദിനെ പരിശീലിപ്പിക്കുന്നത്. കാരക്കുറ്റി നടുക്കണ്ടത്തിൽ നാസറിന്റെ മകനാണ്.
Previous Post Next Post
Italian Trulli
Italian Trulli