Trending

സംസ്ഥാന സർക്കാരിൻ്റെ പിടിപ്പ് കേടിന് പഞ്ചായത്തുകളെ കുറ്റം പറയുന്ന സി പി എം നയം അപഹാസ്യം; ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു



കൊടിയത്തൂർ: പദ്ധതി വിഹിതം ചിലവഴിച്ചതിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഏറെ പിറകിലാണന്ന തരത്തിൽ സി.പി.എം നേതാക്കൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന പ്രചരണം സംസ്ഥാന സർക്കാരിൻ്റെ പിടിപ്പ് കേട് മറച്ചുവെക്കാനും മൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുമാണന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പറഞ്ഞു. 
പദ്ധതി വിഹിതം ചിലവഴിച്ചതിൽ കൊടിയത്തുർ പഞ്ചായത്ത് പിറകിലല്ല.

ജനറൽ ഫണ്ട്, എസ് സി ഫണ്ട് എന്നിവ 100 ശതമാനം ചിലവഴിച്ചിട്ടുണ്ട്.
റോഡ് വിഭാഗത്തിൽ മാത്രമാണ് അൽപ്പം പിറകിൽ പോയത്. അത് തീർത്തും സംസ്ഥാന സർക്കാർ നടപടികളുടെ ഭാഗമായാണ്.
തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട ഫണ്ട് യഥാസമയം നൽകാൻ സർക്കാർ തയ്യാറായില്ലന്നും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതോടെ വലിയ പ്രതിസന്ധിയാണ് നേരിട്ടതെെന്നും പ്രസിഡൻ്റ് പറഞ്ഞു.

സർക്കാർഫണ്ട് അലോട്ട്മെൻ്റ് ആദ്യ ഘഡു ലഭിച്ചത് ഏറെ വൈകിയായിരുന്നു. രണ്ടാം ഘഡു ലഭിച്ചതാവട്ടെ മാർച്ച് അവസാന വാരത്തിലും. എസ്റ്റിമേറ്റ് സോഫ്റ്റ് വെയർ രണ്ട് മാസത്തോളം കംപ്ലയിൻ്റ് ആയതും പ്രതിസന്ധി രൂക്ഷമാക്കി. ഇതെല്ലാം സംസ്ഥാന സർക്കാരിൻ്റെ പോരായ്മ കൊണ്ട് മാത്രമാണ് സംഭവിച്ചത്.

ഇതിനെല്ലാം പുറമെ പഞ്ചായത്തിൽ അസിസ്റ്റൻറ് എഞ്ചിനീയർ, ഓവർസിയർ തസ്തിക നികത്താൻ സർക്കാർ തയ്യാറായില്ല. ഇപ്പഴും ഓവർസിയർ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. 
ജൽ ജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ യഥാസമയം റീസ്റ്റോർ ചെയ്യാൻ പോലും സർക്കാർ നടപടി സ്വീകരിച്ചില്ല.കരാറുകാർക്ക് കോടികളാണ് കുടിശ്ശികയുള്ളത്.

ഇതോടെ ജൽ ജീവൻ കരാറുകാർ പ്രവൃത്തി നടത്താതായതോടെ റോഡ് വിഭാഗത്തിൽ അൽപ്പം പിന്നോട്ട് പോവുകയായിരുന്നു. സർക്കാർ കോടിക്കണക്കിന് ഫണ്ട് പിടിച്ചു വെച്ചാൽ പിന്നെ തദ്ദേശ സ്ഥാപനങ്ങൾ എന്ത് ചെയ്യും എന്ന് സി.പിഎമ്മും സർക്കാരും വ്യക്തമാക്കണമെന്നും .5 ലക്ഷം രൂപയുടെ മുകളിലുള്ള ഫണ്ട് പോലും കൊടുക്കാൻ സാധിക്കാത്ത സർക്കാരിൻ്റെ തെറ്റ് മറക്കാൻ പഞ്ചായത്തിനെ ബലിയാടാക്കുന്ന സി.പി.എം നയം ജനങ്ങൾ തിരിച്ചറിയുമെന്നും പ്രസിഡൻ്റ് പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli