Trending

പൊതു വിദ്യാലയത്തിന് സ്റ്റേജ് നിർമിച്ച് നൽകി എം.എ കുടുംബം മാതൃകയായി.


കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ പുതുതായി നിർമ്മിച്ച എം.എ ഹുസ്സൈൻ ഹാജി സ്റ്റേജ് ഫാത്തിമ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.


കൊടിയത്തൂർ: ഒരു നൂറ്റാണ്ടിലേറെ കാലം ഗ്രാമീണ ജനതയ്ക്ക് ആദ്യാക്ഷരങ്ങൾ പകർന്ന് നൽകിയ സർക്കാർ പ്രാഥമിക വിദ്യാലയത്തിന് കൊടിയത്തൂ രിലെ മുസ്ലിയാരകത്ത് കുടുംബം സ്റ്റേജ് നിർമ്മിച്ച് നൽകിയത് പുതിയ മാതൃകയായി. മുക്കത്തെ വ്യാപാര പ്രമുഖനും മലയോര മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പൊതു പ്രവർത്തകനും ആയിരുന്ന എം എ ഹുസ്സൈയിൻ ഹാജിയുടെ സ്മരണാർത്ഥമാണ് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ കൊടിയത്തൂർ ജി എം യുപി സ്കൂളിൽ പുതിയ സ്റ്റേജ് നിർമ്മിച്ച് നൽകിയത്.

സ്റ്റേജിൻ്റെ ഉദ്ഘാടനം എം.എ ഹുസ്സൈൻ ഹാജിയുടെ ഭാര്യ ഫാത്തിമ ഹുസൈൻ നിർവ്വഹിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു കുടുംബത്തിനുള്ള ഉപഹാരം നൽകി. യോഗത്തിൽ പിടിഎ പ്രസിഡൻ്റ് റഷീദ് കുയ്യിൽ അധ്യക്ഷത വഹിച്ചു.

എം.എ മെഹബൂബ് മുഖ്യ പ്രഭാഷണം നടത്തി. എം.എ അബ്ദുറഹിമാൻ, എം.എ അബ്ദുൽ സലാം, എം.എ നജീബ്, എം.എ ഫൈസൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയപേഴ്സൺ മറിയം കുട്ടി ഹസ്സൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ ടി.കെ അബൂബക്കർ ഹാജി, വി ഷംലൂലത്ത്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി.സി അബ്ദുല്ല, എസ്.എം.സി ചെയർമാൻ എ.പി മുജീബ് റഹ്മാൻ, ഹെഡ് മാസ്റ്റർ ഇ.കെ അബ്ദുൽ സലാം, എം.പി.ടി.എ ചെയർ പേഴ്സൺ ആയിഷ നസീർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ടി.ടി അബ്ദു റഹ്മാൻ, പിടിഎ വൈസ് പ്രസിഡൻ്റ് നൗഫൽ പുതുക്കു ടി, സീനിയർ അസി. എം.കെ ഷക്കീല, റാഫി കുയ്യിൽ, റഫീക് കുറ്റിയോട്, അസീസ് ഇല്ലക്കണ്ടി തുടങ്ങിയവർ സംസാരിച്ചു. 

പിടിഎ പ്രസിഡൻ്റ് റഷീദ് കുയ്യിൽ, വൈസ് പ്രസിഡൻ്റ് നൗഫൽ പുതുക്കുടി, മുൻ അധ്യാപകരായ എൻ.പി ചേക്കുട്ടി മാസ്റ്റർ, ജമീല ടീച്ചർ, ടി.കെ അബ്ദുല്ല മാസ്റ്റർ, മുൻ പി.ടി.എ പ്രസിഡൻ്റ് കെ.ടി മൊയ്തീൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. 

വായന മാസാചരണ രത്തിൻ്റെ ഭാഗമായി നടന്ന അമ്മമാർക്കുള്ള പ്രശ്നോത്തരി മത്സരത്തിൽ വിജയികളായ അമ്മമാർക്കും എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ വി ജയികളായ വിദ്യാർത്ഥി കൾക്കും ഉപഹാരങ്ങൾ നൽകി.
Previous Post Next Post
Italian Trulli
Italian Trulli