Trending

കൊടിയത്തൂർ രണ്ടാം വാർഡിൽ പെൻഷൻ മസ്റ്ററിംഗിന് സൗകര്യമൊരുക്കി.



കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽപെട്ട നിരവധി പേർക്ക് ആശ്വാസമായി പെൻഷൻ മസ്റ്ററിംഗിന് സൗകര്യമൊരുക്കി. സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷനുകൾ വാങ്ങുന്നവർക്കായാണ് ചെറുവാടി അക്ഷയ സെൻ്ററിൻ്റെ സഹകരണത്തോടെ മസ്റ്ററിംഗ് സൗകര്യമൊരുക്കിയത്.


2023 ഡിസംബർ 31 ന് മുൻപ് സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ്‌ പെൻഷൻ ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കളും വാർഷിക മാസ്റ്ററിങ് പൂർത്തീകരിക്കേണ്ടതുണ്ടന്ന സർക്കാർ ഉത്തരവ് ഗുണഭോക്താതാക്കൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്. അക്ഷയ കേന്ദ്രങ്ങളിൽ മണിക്കൂറുകൾ കാത്തിരുന്നവർ സൈറ്റ് പ്രശ്നം മൂലം തിരിച്ചു പോവേണ്ട അവസ്ഥയായിരുന്നു.

ഇങ്ങനെ പ്രയാസപ്പെടുന്ന അവസ്ഥയിലാണ് തൻ്റെ വാർഡിലെ ഗുണഭോക്താക്കൾക്കായി ക്യാമ്പൊരുക്കി സൗകര്യമൊരുക്കിയതെന്ന് വാർഡ് മെമ്പർ വി. ഷംലൂലത്ത് പറഞ്ഞു. കാരക്കുറ്റി സുന്നി മദ്രസയിൽ നടന്ന ക്യാമ്പിൽ
ആദ്യ ദിവസം 90 ഓളം പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്.

സൈറ്റ് തകരാർ മൂലം ഉച്ചയോടെ നിർത്തിവെക്കുകയായിരുന്നു. ഇന്ന് മസ്റ്ററിംഗ് ചെയ്യാൻ സാധിക്കാത്തവർക്കായി മറ്റൊരു ദിവസം സൗകര്യമൊരുക്കുമെന്ന് വാർഡ് മെമ്പർ അറിയിച്ചു. പഞ്ചായത്തിലെ മറ്റു വാർഡുകളിലും മസ്റ്ററിംഗ് ക്യാമ്പുകൾ നടന്ന് വരുന്നുണ്ട്.
Previous Post Next Post
Italian Trulli
Italian Trulli