Trending

ബസ് റൂട്ടുകളില്ലാത്ത ലോകത്തേക്ക് കൊളക്കാടൻ മൂസ ഹാജി യാത്രയായി.



✒️നിയാസ് ചെറുവാടി.

ചെറുവാടിയിലെ പൗര പ്രമുഖനും, പ്രമാദമായ നിരവധി പൊതു താത്പര്യ കേസുകളിൽ (പാലക്കാട് സിറാജുന്നീസ എന്ന കുട്ടി മരണപെട്ട പോലീസ് വെടിവെപ്പുൾപെടെ) ഹർജിക്കാരനും നിയമ വിദഗ്ദനുമായ മൂസ ഹാജിയും വിടവാങ്ങി.

ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് റോഡും വികസനവും വന്ന് തുടങ്ങിയ കാലത്ത് തന്നേ മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നും ചെറുവാടി വഴി എളുപ്പ മാർഗ്ഗം കോഴിക്കോട്ടേക്ക് ബസ് റൂട്ടുണ്ടാക്കി ജനകീയമാക്കിയ ഹാജ്യാർ പിന്നീട് ഇതേ റൂട്ടിലോടുന്ന ഏഴോളം ബസുകളുടെ ഉടമയും നാട്ടിലും മറുനാട്ടിലുമായി തീരാത്ത കേസുകളിലെ അറിയപെടുന്ന തീർപ്പ്കാരൻ കൂടിയായിരുന്നു കൊളക്കാടൻ മൂസ ഹാജി.

പ്രവൃത്തി പുരോഗമിക്കുന്ന ചെറുവാടി - കവിലട റോഡിനായി അങ്ങാടിയിൽ ഏറ്റവും കൂടുതൽ സ്ഥലം വിട്ട് നൽകിയതും അദ്ദേഹമായിരുന്നു.

എൺപത്തഞ്ച് വയസ്സുള്ള അദ്ദേഹം അസുഖത്തേ തുടർന്ന് ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ ചെറുവാടിയിലെ വീട്ടിൽ വച്ച് മരണപെടുകയായിരുന്നു.

നാഥൻ ഹാജ്യാർക്ക് പൊറുത്ത് കൊടുക്കട്ടേ ആമീൻ.
Previous Post Next Post
Italian Trulli
Italian Trulli