Trending

സീതി സാഹിബ്; ദേശീയവാദിയായ സമുദായ സമുദ്ധാരകൻ:സി.പി ചെറിയ മുഹമ്മദ്.



കൊടിയത്തൂർ: ദേശ സ്നേഹവും സമുദായ സമുദ്ധാരണവും സമന്വയിപ്പിച്ച നേതാവായിരുന്നു മുൻ സ്പീക്കർ കെ.എം സീതി സാഹിബെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു.


മഹാത്മജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയും പൂർണ്ണ സ്വരാജ് പ്രമേയമെടുത്ത എ.ഐ.സി.സി സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളിയെന്ന നിലയിലും പുതു തലമുറയ്ക്ക് സീതി സാഹിബിന്റെ ജീവിതം ഏറെ പകർത്താനുണ്ട് എന്നും സി.പി പറഞ്ഞു.

കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെൻ്റർ 43 -ാമ ത് അവാർഡ് ദാനം 'മെറിറ്റ് ഈവ്' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകളിൽ ഉയന്ന വിജയം നേടിയവരെയും ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രത്യേക മികവ് നേടിയ മുബാരിസ് എൻ.കെ (എൻ.ഐ.ടി), യാസിം എള്ളങ്ങൽ (ജെ.ആർ.ഫ്) ബാസിം ബഷീർ എൻ
(ഐസർ) എന്നിവരെയും ആദരിച്ചു.

സീതി സാഹിബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.

സി.പി മുഹമ്മദ് ബഷീർ (യുഎ.ഇ), നൗഫൽ കട്ടയാട്ട് (ഖത്തർ), ശിഹാബുദ്ദീൻ കെ.കെ (റിയാദ്), അവാർഡുകൾ വിതരണം ചെയ്തു. ജന.സെക്രട്ടരി പി.സി അബ്ദുന്നാസർ സ്വാഗതം പറഞ്ഞു. സെക്രട്ടരി പി.സി അബൂബക്കർ പ്രതിഭാ പരിചയം നടത്തി. എം അഹമ്മദ് കുട്ടി, പി.പി ഉണ്ണിക്കമ്മു, എം ഷബീർ, ലാൽ, നൂർ മുഹമ്മദ്, വി.കെ മുഹമ്മദ് അഷ്റഫ്, റയീസ് ചേപ്പാലി, നസ്റുള്ള എൻ, ബഷീർ കണ്ണഞ്ചേരി, അനസ് കാരാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷറർ വി റഷീദ് മാസ്റ്റർ നന്ദി പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli