Trending

പാഠ പുസ്തകത്തിൽ നിന്നും തീവണ്ടി യാത്രയിൽ വിദ്യാർത്ഥികൾ.



ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 8-ാം തരത്തിലെ മലയാളം വിദ്യാർത്ഥികളാണ്
പഠന പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള ഫീൽഡ് ട്രിപ്പിൽ പങ്കെടുത്തത്.
വഴിയാത്ര എന്ന കേരള പാഠാവലിയിൽ
പ്രധാനമായും കാൽനട യാത്ര, ജലയാത്ര, തീവണ്ടി യാത്ര എന്നിവയെ കുറിച്ചാണ് പറയുന്നത്
അതിൻ്റെ ഭാഗമായി നിലമ്പൂരിൽ നിന്നും ഷൊർണൂർ വരെയും - ഭാരത പുഴയോരം സന്ദർശിച്ചും തിരികെ ട്രെയിൻ വഴി നിലമ്പൂരിൽ എത്തി ചേർന്ന കുട്ടികൾ തേക്ക് മ്യൂസിയം സന്ദർശിച്ചു.



അധ്യാപകരായ ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഷിജി ടീച്ചർ, റീന ടീച്ചർ എന്നിവരും സ്കൂൾ ബസ് ഡ്രൈവർ രമേഷ് എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli