Trending

രോഗി പരിപാലനം നടത്തുന്നവർ ലോക സൃഷ്ടാവിനോട് ചേർന്ന് നിൽക്കുന്നവർ: സിംസാറുൽ ഹഖ് ഹുദവി.



രോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും ആശ്വാസ പ്രവർത്തനം നടത്തുന്നവർ സൃഷ്ടവിനോട് ചേർന്ന് നിൽക്കുന്നവർ ആണന്നു പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവി പ്രസ്താവിച്ചു. ചൂലൂർ സി എച് സെന്റർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ഇ.ടി മുഹമ്മദ് ബഷീർ (എം.പി) അധ്യക്ഷത വഹിച്ചു. ജ: സെക്രട്ടറി കെ.എ ഖാദർ മാസ്റ്റർ സ്വാഗതവും കെ.പി.യു അലി നന്ദിയും പറഞ്ഞു. ദുബായ് കെ.എം.സി.സി കുന്നമംഗലം മണ്ഡലം പ്രസിഡന്റ് എ.പി മൊയ്‌ദീൻ കോയ ഹാജി, കുട്ടിഹസ്സൻ ദാരിമി, മുഹമ്മദ് ബാഖവി, സെന്റർ ഭാരവാഹികളായ പി.പി മൊയ്‌ദീൻ ഹാജി, ഖാലിദ് കിളിമുണ്ട, എൻ.പി ഹംസ മാസ്റ്റർ, കെ അലിഹസ്സൻ, ഇ.സി.എം ബഷീർ മാസ്റ്റർ, ശിഹാബ് താത്തൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli