Trending

യൂ​റോ ക​പ്പിൽ സ്പെ​യി​ൻ - ഇം​ഗ്ല​ണ്ട് ഫൈന​ൽ ഇ​ന്ന്.



ഒ​രു​ഭാ​ഗ​ത്ത് ആരാധകരുടെയും ക​ളി പ്രേമിക​ളു​ടെ​യും മ​നം ക​വ​ർ​ന്ന സ്പാ​നി​ഷ് സം​ഘം. മ​റു​വ​ശ​ത്ത് ആ​രാ​ധ​ക​രു​ടെ​യ​ട​ക്കം വിമർശന​മേ​റ്റു​വാ​ങ്ങി​യ ശേ​ഷം പ​തി​യെ മി​ക​വി​ലേ​ക്കു​യ​ർ​ന്ന ഇം​ഗ്ലീ​ഷ് പോ​രാ​ളി​ക​ൾ. യൂ​റോ​ ക​പ്പ് ഫൈ​ന​ലി​ൽ നാ​ളെ ഇ​രു ടീമു​ക​ളും ബ​ർ​ലി​നി​ൽ ഏ​റ്റു​ മുട്ടുമ്പോ​ൾ ആ​വേ​ശം വൻകരയും ക​ട​ന്ന് ഭൂഗോളമാകെ പ​ര​ക്കും.

ക​ഴി​ഞ്ഞ​വ​ർ​ഷം ന​ഷ്ട​മാ​യ കിരീ​ടം സ്വ​ന്ത​മാ​ക്കാ​നു​ള്ള കഠിന​ ല​ക്ഷ്യ​മാ​ണ് ഇം​ഗ്ല​ണ്ടി​നു മു​ന്നി​ൽ. കി​രീ​ട​ത്തി​ലേ​ക്ക് തിരിച്ചു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ള​മു​ള്ള മനോഹ​ര​മാ​യ കാ​ൽ​പ​ന്തു​ക​ളി ഫൈ​ന​ലി​ലും സ്പെ​യി​നി​ന് സഹാ​യ​ക​മാ​കും. സ്പെയിനിന്റെ ക​ളി ക​ണ്ട​വ​ർ ആ​രും അ​വ​രെ കു​റ്റം പ​റ​യി​ല്ല. ആ​റു മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ചു​ള്ള കു​തി​പ്പ്.

നോ​ക്കൗ​ട്ടി​ൽ ആ​തി​ഥേ​യ​രാ​യ ജ​ർ​മ​നി​യെ​യും ക​രു​ത്ത​രാ​യ ഫ്രാ​ൻ​സി​നെ​യും തോ​ൽ​പി​ച്ച മിക​വ്. 13 ഗോ​ളു​ക​ളും 96 ഗോൾ അ​വ​സ​ര​ങ്ങ​ളും സൃഷ്ടിച്ച അ​തു​ല്യ യു​വ​സം​ഘം. പ​തി​വ് കേ​ളീ​ശൈ​ലി​ക​ൾ ക​ള​ത്തി​നു പു​റ​ത്തി​രു​ത്തി ഫ്ര​ന്റ് ഫൂട്ട് അ​റ്റാ​ക്കി​ങ് ഫു​ട്ബാ​ൾ പുറത്തെ​ടു​ത്ത​വ​ർ.

നി​ക്കോ വി​ല്യം​സും ലാ​മി​ൻ യമാലും മുന്നിൽ നി​റ​ഞ്ഞ് നിൽക്കു​മ്പോ​ൾ സ്പെ​യി​ൻ ആരെ പേ​ടി​ക്ക​ണം? വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ആ​രും പേ​ടി​ക്കു​ന്ന ടീമായി മാ​റു​ന്ന പു​തി​യ സ്പെയി​നി​ന്റെ ആ​ദ്യ കി​രീ​ടം​ കൂടി​യാ​കും ഇത്തവണത്തേതെന്ന് വിലയിരു​ത്തു​ന്ന​വ​രു​മു​ണ്ട്. ഫൈ​ന​ൽ​ത​ലേ​ന്നാ​യ ശനിയാഴ്ച 17ാം പിറന്നാളായിരു​ന്നു യ​മാ​ലി​ന്.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ മിഡ്ഫീൽഡ​ർ റോ​ഡ്രി ഇ​ന്ന് ഫോ​മി​ലാ​യാ​ൽ കാ​ര്യ​ങ്ങ​ൾ എളു​പ്പ​മാ​കും. പ്ല​യ​ർ ഓ​ഫ് ദ ​ടൂർണ​മെ​ന്റ് ബ​ഹു​മ​തി​യും റോഡ്രി​ക്ക് ല​ഭി​ച്ചേ​ക്കും. ലീ​ഡ് നേ​ടി​യ ശേ​ഷം അ​ല​സ​മാ​കു​ന്ന പ​രി​പാ​ടി സ്പെ​യി​നി​നി​ല്ല. കോച്ച് ലെ ​ഫ്യു​യ​ന്റെ ആക്രമണത്തി​ലാ​ണ് വിശ്വസിക്കു​ന്ന​ത്.

പെ​ഡ്രി​യും റോ​ഡ്രി​യും ഡാ​നി ഓ​ൾ​മോ​യും മാ​ർ​ക്ക് കുക്കുറല്ലയു​മു​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ളെ കു​ഞ്ഞി​ പ്രാ​യ​ത്തി​ൽ പ​രി​ശീ​ലി​പ്പി​ച്ചു തു​ട​ങ്ങി​യ​താ​ണ് ഫ്യു​യ​ന്റെ. ഇ​ദ്ദേ​ഹ​ത്തി​ന് കീ​ഴി​ൽ സ്പെ​യി​നി​ന്റെ അ​ണ്ട​ർ 19, അ​ണ്ട​ർ 21 ടീ​മു​ക​ൾ യൂ​റോ ക​പ്പ് നേ​ടി​യി​ട്ടു​ണ്ട്. ഒ​ളി​മ്പി​ക്സി​ൽ വെ​ള്ളി​യും നാ​ഷ​ൻ​സ് ലീ​ഗി​ൽ കി​രീ​ട​വും ഫ്യു​യ​ന്റെ ടീ​മി​ന് നേ​ടി​​ക്കൊ​ടു​ത്തു.

താ​ര​ങ്ങ​ളു​മാ​യു​ള്ള നീ​ണ്ട​കാ​ല​ത്തെ ബ​ന്ധം സ്പെ​യി​നി​ന്റെ കു​തി​പ്പി​ൽ നി​ർ​ണാ​യ​ക​മാ​യി. കോ​ച്ച് മ​ന​സ്സി​ൽ കാ​ണു​ന്ന​ത് ക​ള​ത്തി​ന് മു​ക​ളി​ലെ മാ​ന​ത്ത് കാ​ണു​ന്ന​വ​രാ​ണ് സ്പാ​നി​ഷ് പ​ട. റൈ​റ്റ് ബാ​ക്ക് ഡാ​നി ക​ർ​വ​ജാ​ൽ സ​സ്പെ​ൻ​ഷ​ൻ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തും. റോ​ബി​ൻ നോ​ർ​മ​ൻ​ഡി​ന്റെ സ​സ്പെ​ൻ​ഷ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും ആ​ദ്യ ഇ​ല​വ​നി​ൽ ഉ​ണ്ടാ​കു​മോ​യെ​ന്ന് ഉ​റ​പ്പി​ല്ല.

കി​രീ​ടം ഇം​ഗ്ല​ണ്ടി​ന് വേ​ണം:

ഫു​ട്ബാ​ളി​ന്റെ പി​തൃ​ഭൂ​മി​യാ​യ ഇം​ഗ്ല​ണ്ടി​ന് 58 വ​ർ​ഷ​മാ​യി കി​രീ​ട​ങ്ങ​ളൊ​ന്നും കൈ​യി​ൽ കി​ട്ടി​യി​ട്ടി​ല്ല. എ​ട്ടു വ​ർ​ഷ​മാ​യി ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഗ​രേ​ത് സൗ​ത്ത് ഗേ​റ്റ് എ​ന്ന മ​നു​ഷ്യ​ന് ഇ​ത്ത​വ​ണ യൂ​റോ കി​രീ​ടം ല​ഭി​ച്ചാ​ൽ പ​ല​തി​നും മ​റു​പ​ടി​യാ​കും. ടൂ​ർ​ണ​മെ​ന്റി​​ന്റെ തു​ട​ക്കം മു​ത​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ വ​രെ സൗ​ത്ത് ഗേ​റ്റി​നെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ഇം​ഗ്ല​ണ്ടി​ന്റെ ആ​രാ​ധ​ക​രു​ടെ വി​നോ​ദ​മാ​യി​രു​ന്നു.

2018 ലോ​ക​ക​പ്പ് സെ​മി, 2019 നാ​ഷ​ൻ​സ് ലീ​ഗ് സെ​മി, 2020 യൂ​റോ ഫൈ​ന​ൽ, 2022 ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ, 2024 യൂ​റോ ക​പ്പ് ഫൈ​ന​ൽ -അ​ത്ര മോ​ശ​ക്കാ​ര​ന​ല്ല സൗ​ത്ത് ഗേ​റ്റ്. ഈ ‘​തെ​ക്കേ ക​വാ​ടം’ വ​ഴി കി​രീ​ടം ഇം​ഗ്ല​ണ്ടി​ലെ​ത്തി​യാ​ലും ഇ​ല്ലെ​ങ്കി​ലും പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് തു​ട​രാ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ അ​ഭ്യ​ർ​ഥി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. യൂ​റോ ക​പ്പി​ന് ശേ​ഷം ഈ ​പ​ണി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു സൗ​ത്ത് ഗേ​റ്റി​ന്റെ നി​ല​പാ​ട്.

ഏ​ത് സ​മ​യ​ത്തും ഗോ​ള​ടി​ച്ച് മു​ന്നേ​റാ​നു​ള്ള ക​ഴി​വ് ഇം​ഗ്ല​ണ്ടി​നെ വ്യ​ത്യ​സ്ത​രാ​ക്കു​ന്നു​ണ്ട്. സ്ലോ​വാ​ക്യ​ക്കെ​തി​രെ 95ാം മി​നി​റ്റി​ൽ ജൂ​ഡ് ബെ​ല്ലി​ങ്ഹാ​മി​ന്റെ സ​മ​നി​ല ഗോ​ൾ, സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രാ​യ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് വി​ജ​യം, നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രാ​യ സെ​മി​യി​ൽ 90ാം മി​നി​റ്റി​ൽ വാ​റ്റ്കി​ൻ​സി​ന്റെ വി​ന്ന​ർ എ​ന്നീ നി​മി​ഷ​ങ്ങ​ൾ പോ​രാ​ട്ട​വീ​ര്യ​ത്തി​ന്റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.

കോ​ബി മെ​യ്നു​വും ബു​ക്കാ​യോ സാ​ക്ക​യും ഫി​ൽ ഫോ​ഡ​നും ഒ​ത്തൊ​രു​മ​യോ​ടെ ക​ളി​ക്കു​ന്നു​ണ്ട്. പ്ര​തി​രോ​ധ​ത്തി​ൽ ലൂ​ക്ക് ഷാ ​തി​രി​ച്ചു​വ​ന്നേ​ക്കും. ജൂ​ഡ് ബെ​ല്ലി​ങ് ഹാ​മി​നൊ​പ്പം ക്യാ​പ്റ്റ​ൻ ഹാ​രി കെ​യ്ൻ കൂ​ടി ഉ​ഷാ​റാ​യാ​ൽ ഇം​ഗ്ല​ണ്ടി​ന് സ്പെ​യി​നി​നെ അ​ട്ടി​മ​റി​ക്കാ​ൻ എ​ളു​പ്പ​മാ​കും. ആ​ഴ്സ​ന​ൽ വി​ങ്ങ​റാ​യ ബു​കാ​യോ സാ​ക ഫോ​മി​ലാ​യാ​ൽ ഇം​ഗ്ല​ണ്ടി​ന്റെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് വേ​ഗം കൂ​ടും.
Previous Post Next Post
Italian Trulli
Italian Trulli