Trending

ഗ്രാമത്തിന്റെ ഗുരുനാഥന് സ്മാരകമൊരുക്കി പഞ്ചായത്ത്.



പുത്രശ്ശേരി ഗംഗാധരൻ മാസ്റ്റർ സ്മാരക സാംസ്കാരിക നിലയം
നാമകരണം കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ നിർവഹിക്കുന്നു.

കാരശ്ശേരി: അധ്യാപകൻ, സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, പൊതു പ്രവർത്തകൻ തുടങ്ങിയ രംഗങ്ങളിൽ മാതൃകയും നാട്ടുകാർക്ക് പ്രിയങ്കരനുമായിരുന്ന പുത്രശ്ശേരി ഗംഗാധരൻ മാസ്റ്ററുടെ സ്മരണക്കായി നാഗേരിക്കുന്ന് സാംസ്കാരിക നിലയത്തിന് "പുത്രശ്ശേരി ഗംഗാധരൻ മാസ്റ്റർ സ്മാരക സാംസ്കാരിക നിലയം" എന്ന് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് നാമകരണം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ നാമകരണ കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ റുക്കിയ റഹീം അധ്യക്ഷയായി. കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ അബ്ദുറഹിമാൻ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.ടി അഷ്റഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സമാൻ ചാലൂളി, സ്ഥിരം സമിതി അധ്യക്ഷ ശാന്താദേവി മൂത്തേടത്ത്, വാർഡ് മെമ്പർ വി.പി സ്മിത, വിനോദ് പുത്രശ്ശേരി, സി അബ്ദുറഹിമാൻ മാസ്റ്റർ, സുരേഷ് പൂവത്തിക്കൻ, ചാലിൽ വിനോദ്, കെ ഷാജി കുമാർ, സുകൃതി ചെറുമണ്ണിൽ, നടുക്കണ്ടി അബൂബക്കർ, എം.പി അസൈൻമാസ്റ്റർ, മിർഷാദ് ഉപ്പുകണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ സഹകരണത്തോടെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക മുക്കം സാജിത, കുട്ടി പട്ടുറുമാൽ ഫെയിം തേജ വിജീഷ് എന്നിവരുടെ ഗാനവിരുന്നും ഉണ്ടായി.
Previous Post Next Post
Italian Trulli
Italian Trulli