Trending

ഡബ്ല്യു.ഒ.കെ ബ്ലോക്ക് സമ്മേളനം നടത്തി.



തിരുവമ്പാടി: വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫയർ ഓർഗനൈസേഷൻ ഓഫ് കേരള തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ തിരുവമ്പാടി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. തൊഴിൽ രംഗത്ത് ആധുനികവൽക്കരണം അംഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ കാര്യക്ഷമമാക്കാനും
കൺവെൻഷൻ തീരുമാനിച്ചു.


സംഘടന നടപ്പിലാക്കിവരുന്ന സാമൂഹ്യ ക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങളും വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളും വിപുലീകരിക്കാനും തീരുമാനമായി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനംചെയ്തു. ഓർഗനൈസേഷൻ ബ്ലോക്ക് പ്രസിഡന്റ് യൂസഫ് പുനത്തിൽ അധ്യക്ഷനായി.

സംസ്ഥാന പ്രസിഡന്റ് ടി.വി
സ്നേഹരാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി ഭാരവാഹികളെയും ഒരു ചിരി ഇരു ചിരി ബംബർ ചിരി ഫെയിം മനോജ് കുമാർ തെച്ചിയാടിനെയും ഓർഗനൈസേഷൻ മെമ്പർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു, പരീക്ഷകളിലും കലാകായിക രംഗത്തും മികവ് തെളിയിച്ചവർ തുടങ്ങിയവരേയും ചടങ്ങിൽ തിരുവമ്പാടി സി.ഐ.എ അനിൽകുമാർ ആദരിച്ചു.

ഓർഗനൈസേഷൻ ബ്ലോക്ക് സെക്രട്ടറി സുരേഷ് കാരമൂല, മഹേഷ് കോറോത്ത്, അജയൻ ചീക്കിലോട്, ദേവദാ
സൻ മുക്കം, പ്രശോഭ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli