Trending

എസ്.എസ്.എഫ് ചെറുവാടി സെക്ടർ 31-ാംമത് എഡിഷൻ സാഹിത്യോത്സവ്: തെനങ്ങാപറമ്പ് ജേതാക്കൾ.



ചെറുവാടി: എസ്.എസ്.എഫ് ചെറുവാടി സെക്ടർ 31-ാംമത് എഡിഷൻ സാഹിത്യോത്സവ് സമാപിച്ചു. ജൂൺ 29, 30 തീയതികളിൽ കാരാളിപ്പറമ്പ് നടന്ന സാഹിത്യോത്സവ് എസ്.വൈ.എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ഹുസൈൻ പറമ്പത്ത് സാഹിത്യ പ്രഭാഷണം നിർവഹിച്ചു.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ പി, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. സുഫിയാൻ കെ.പി, ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് പ്രസിഡണ്ട് അരുൺ എടക്കണ്ടി, മാപ്പിളപ്പാട്ടിന്റെ രചയിതാവ് ടി.പി അബ്ദുല്ല ചെറുവാടി അതിഥികളായി.
 
ഏഴ് കാറ്റഗറികളിൽ 11 യൂണിറ്റുകളിൽ നിന്നുള്ള 500 ലേറെ വിദ്യാർഥികൾ 110 മത്സരങ്ങളിൽ സാഹിത്യോത്സവിൽ മാറ്റുരച്ചു.

434 പോയിൻ്റുകൾ കരസ്ഥമാക്കിയ തെനങ്ങാപറമ്പ് യൂണിറ്റ് ഒന്നാം സ്ഥാനവും 382 പോയിന്റുകളോടെ ചെറുവാടി യൂണിറ്റ് രണ്ടാം സ്ഥാനവും 272 പോയിന്റുകളുമായി പഴംപറമ്പ് യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആമിർ മുഹമ്മദ് ചെറുവാടി കലാപ്രതിഭയായും മുഹമ്മദ് സിദാൻ തെനങ്ങാപ്പറമ്പ് സർഗ്ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. 

ജൂൺ 30 വൈകിട്ട് 7.30ന് നടന്ന സമാപന സംഗമം ദേശീയ അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മജീദ് പൂത്തൊടി അനുമോദന പ്രഭാഷണം നിർവഹിച്ച് വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി ശാദിൽ നൂറാനി വിജയികളെ പ്രഖ്യാപിച്ചു. ഹാഫിള് മുശ്താഖ് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമത്തിന് ഫസൽ കണ്ണാംപറമ്പ് സ്വാഗതവും ഹാഫിള് ഉസ്മാൻ സഖാഫി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli