Trending

ബജറ്റില്‍ സ്വര്‍ണവില കുറയുമെന്ന പ്രഖ്യാപനം, തൊട്ടു പിന്നാലെ വന്‍ ഇടിവ്, കുറഞ്ഞത് 2000 രൂപ .



ബജറ്റ് പ്രഖ്യാപനത്തില്‍ സ്വര്‍ണം, വെള്ളി,പ്ലാറ്റിനം വില കുറയുമെന്നും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തിരുവ 6 ശതമാനം കുറച്ചുവെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞതിന് പിന്നാലെ സ്വര്‍ണ വിപണിയില്‍ വന്‍ ഇടിവ്. രണ്ടായിരം രൂപയുടെ ഇടിവാണ് ഇന്ന് ഉച്ചയോടെ ഉണ്ടായത്. ഇതോടെ പവന് 51,960 രൂപയായി.

ഗ്രാമിന് 250 രൂപ കുറഞ്ഞ് 6,495 രൂപയും പവന് 2,000 രൂപ താഴ്ന്ന് 51,960 രൂപയുമായി. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,745 രൂപയിലും പവന് 200 രൂപ താഴ്ന്ന് 53,960 രൂപയിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. 

ബജറ്റ് പ്രഖ്യാപനത്തിനു ശേഷം സ്വര്‍ണ വില പുനര്‍നിശ്ചയിക്കുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും ബജറ്റിനു ശേഷം സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Previous Post Next Post
Italian Trulli
Italian Trulli