Trending

കാമ്പസ് സൗന്ദര്യ വൽക്കരണം: 1982 ബാച്ച് ആദ്യ വിഹിതം ഏൽപ്പിച്ചു.



കൂളിമാട്: വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിനെ രാജ്യാന്തര നിലവാരത്തിൽ ഉയർത്തുന്നതിൻ്റെ ഭാഗമായി പിടിഎയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലക്ഷ്യ എഡ്യൂക്കേഷൻ കോൺക്ലേവിലെ വാഗ്ദാനപ്രകാരം നാൽപത്തിമുവ്വായിരത്തി അമ്പത് രൂപ ആദ്യ ഗഡുവായി വികസന സമിതി ഭാരവാഹികളെ ഏല്പിച്ചു. 1982 എസ് എസ് എൽ സി ബാച്ചിൻ്റെ മാതൃക.
സ്കൂളിൻ്റെ സൗന്ദര്യവൽകരണ പ്രവൃത്തികൾ ദ്രുതഗതിയിൽ നടന്നു വരുന്നതായി ഭാരവാഹികൾ പറഞ്ഞു.

പി ടി എ പ്രസിഡണ് ടി.പി അശ്റഫ് തുക ഏറ്റുവാങ്ങി. എസ്.എം.സി ചെയർമാൻ ജൈസൽ എളമരം,
ടി.പി അലി അക്ബർ, സി.വി അബ്ദുന്നാസിർ,
പ്രിൻസിപ്പൽ അബ്ദുൽ നാസർ, പ്രധാനധ്യാപിക
സി.എ ഷീബ, പി.എം
വിജയൻ മാസ്റ്റർ,
പൂർവ വിദ്യാർഥി അസോസിയേഷൻ (വിസ) പ്രസിഡണ്ട് കെ.പി ഫൈസൽ മാസ്റ്റർ, ജി മൂസ മാസ്റ്റർ,
ബാച്ച് സാരഥികളായ മജീദ് കൂളിമാട്,
ആമിന ആലുങ്ങൽ,
കെ.എ സിദ്ധീഖുൽ അക്ബർ,
കെ.പി യൂസഫ്, കെ നസീറ, പി ലക്ഷ്മി എന്നിവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli