Trending

"YOGA FOR SELF AND SAFETY"- അന്താരാഷ്ട്ര യോഗ ദിനം.



കൊടിയത്തൂർ: അന്താരാഷ്ട യോഗ ദിനത്തോട് അനുബന്ധിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നിത്യ ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് മലയാളം അധ്യാപിക ആൻസി ടീച്ചർ വിദ്യാർഥികളുമായി സംവദിച്ചു.

തുടർന്ന് വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് അധ്യാപിക പ്രിയ ടീച്ചറുടെ നേതൃത്വത്തിൽ യോഗ പരിശീലനവും നൽകി. പ്രോഗ്രാം ഓഫീസർ കെ.ടി സലിം, ഇർഷാദ് ഖാൻ, സി പി സഹീർ, ലുക്മാൻ കെ.സി, ജിംഷീദ പിസി തുടങ്ങിയവർ പങ്കെടുത്ത ചട്ടങ്ങിന് വോളന്റീർ പ്രതിനിധി സയിദ് ഹനാൻ നന്ദി പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli