Trending

സീതി സാഹിബ് ലൈബ്രറിയിൽ പുസ്തക ചർച്ച: വായന അനുഭവവും അനുഭൂതിയും പകരുന്നു: സി.പി ചെറിയ മുഹമ്മദ്.



കൊടിയത്തൂർ / മുക്കം:
വായന അനുഭവം മാത്രമല്ല അനുഭൂതിയും പകരുമെന്ന് സി.പി ചെറിയ മുഹമ്മദ്
വായനാ വാരാചരണത്തിൻ്റെ ഭാഗമായി കൊടിയത്തൂർ സീതി സാഹിബ് ലൈബ്രറിയിൽ എം എ റുഖിയ്യ രചിച്ച വെള്ളക്കാന്താരി പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥകാരിയെ സി പി ചെറിയ മുഹമ്മദ് പൊന്നാട അണിയിച്ച് ആദരിച്ചു.


കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി പി സി അബ്ദു നാസർ അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് പി.സി അബൂബക്കർ പുസ്തക പരിചയം നടത്തി. ബച്ചു ചെറുവാടി മുഖ്യാതിഥിയായി. 

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, എം.എ അബ്ദുറഹിമാൻ, എം അഹ്മദ് കുട്ടി മദനി, സാദിഖ് അലി കക്കാട്, അബ്ദുറഹിമാൻ കൊയപ്പത്തൊടി, ഷൈബ വി, സഫറുള്ള കെ.ടി, പി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. എം.എ റുഖിയ്യ മറുമൊഴി നടത്തി.
Previous Post Next Post
Italian Trulli
Italian Trulli