Trending

പഠന മികവിന് ദേശീയ അംഗീകാരം; വാദി റഹ്‌മക്ക് നാടിൻ്റെ ആദരം.



വിദ്യാഭ്യാസ മികവിനുള്ളദേശീയ അംഗീകാരമായ നാബെറ്റ് ആക്രഡിറ്റേഷൻ നേടിയ വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിന് കൊടിയത്തൂർ പൗരാവലിയുടെ ഉപഹാരം ഡോ. ഗൾഫാർ മുഹമ്മദലി സ്കൂൾ സാരഥികൾക്ക് സമ്മാനിക്കുന്നു.
സാമൂഹിക വിമോചനത്തിന് പോം വഴി വിദ്യാസ ശാക്തീകരണം മാത്രം- ഡോ: ഗൾഫാർ.

കൊടിയത്തൂർ: പഠന രംഗത്തെ മികവിനും ഗുണമേന്മക്കും കേന്ദ്രസർക്കാറിന്റെ ദേശീയ അംഗീകാരമായ നാബെറ്റ്  
അക്രഡിറ്റേഷൻനേടിയ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിനെ കൊടിയത്തൂർ പൗരാവലി ആദരിച്ചു. വാദിറഹ്മ വോസ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഗൾഫാർ ഗ്രൂപ്പ് ചെയർമാൻ ഡോ. ഗൾഫാർ മുഹമ്മദലി നാടിന്റെ ഉപഹാരം വാദിറഹ്‌മ സാരഥികൾക്ക് കൈമാറി.

മുസ്ലിം സമുദായത്തിലെ പുതിയ തലമുറയിൽ വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും പഴയ തലമുറ ഇപ്പോഴും പിന്നോക്ക അവസ്ഥ തുടരുകയാണെന്ന് ഗൾഫ് പറഞ്ഞു. വിദ്യാഭ്യാസ ശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക മാറ്റവും ഉന്നതിയും സാധ്യമാകൂ. രാഷ്ട്ര നിർമ്മിതിയിൽ പങ്കാളിത്വം വഹിക്കാനും വിദ്യാഭ്യാസ ശാക്തീകരണം കൂടിയേ തീരൂ. ഈ വസ്തുത മത രാഷ്ട്രീയ നേതാക്കൾ കൃത്യമായി മനസ്സിലാക്കണം എന്നും ഗൾഫാർ വ്യക്തമാക്കി.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തും കൊടിയത്തൂർ സർവീസ് ഫോറം ഖത്തറും മികവിനുള്ള അംഗീകാരമായി വാദി റഹ്മക്ക് ഉപഹാരങ്ങൾ കൈമാറി. വാദി റഹ്‌മയുടെ മുഖ്യ രക്ഷാധികാരിയും മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്ററുമായ ഒ. അബ്ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജമാഅത്ത് ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും മൂല്യബോധമുള്ള വിദ്യാഭ്യാസത്തിന് സമൂഹത്തിൽ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് അമീർ പറഞ്ഞു.

വാദി റഹ്മ യുടെ ഭാവി പദ്ധതികളെ കുറിച്ച് ഗവേണിംഗ് ബോഡി ചെയർമാൻ കെസിസി ഹുസൈൻ വിശദീകരിച്ചു.
നാബറ്റ് അക്രഡിറ്റേഷനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നസിയ മുഹമ്മദിന് ഗൾഫാർ മുഹമ്മദലി മൊമെന്റോ നൽകി അനുമോദിച്ചു.

ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡണ്ട് കെ സുബൈർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, വാർഡ് മെമ്പർ ഷംലൂലത്ത്, മലബാർ ചേമ്പർ പ്രസിഡണ്ട് എം എ മെഹബൂബ്, IECI, സിഇഒ ഡോ. മുഹമ്മദ് ബദീഉസമാൻ, ഡോ. ആസാദ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, സിപിഎം ഏരിയ കമ്മിറ്റി മെമ്പർ സി.ടി.സി അബ്ദുല്ല, ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് ഇ എൻ അബ്ദുറസാഖ് കൊടിയത്തൂർ, ഖാദി എം.എ അബ്ദുസ്സലാം,
എൻ.കെ അബ്ദുറഹിമാൻ, കെ.കെ മുഹമ്മദ് ഇസ്ലാഹി, കെ.സി അബ്ദുല്ലത്തീഫ്, ഡോ. കെ.ജി മുജീബ്, എം.എ അബ്ദുൽ അസീസ് അമീൻ, റസാക്ക് കൊടിയത്തൂർ, സ്കൂൾ പ്രിൻസിപ്പാൾ പ്രകാശ് വാര്യർ, ഷെഫീഖ് മാടായി,
ഷബീർ ബാബു, നികിഷ സാജൻ, ഷംസുദ്ദീൻ ചെറുവാടി തുടങ്ങിയവർ ആശംസകൾ നേർന്നു.

സ്വാഗതസംഘം ചെയർമാൻ എം എ അബ്ദുറഹിമാൻ ഹാജി സ്വാഗതവും ജനറൽ കൺവീനർ അഡ്വ ഉമർ പുതിയോട്ടിൽ നന്ദിയും പറഞ്ഞു. ബിഷർ ബിൻ താഫീഖ് ഖിറാഅത്ത് നടത്തി.
Previous Post Next Post
Italian Trulli
Italian Trulli