Trending

ലോക ലഹരി വിരുദ്ധ ദിനത്തിൽ "നഗരങ്ങളിലെ കൗമാര വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം:

ഒരു സാമൂഹിക ഇടപെടൽ പഠനം " എന്ന വിഷയത്തിൽ ഗവേഷക പ്രബന്ധം സമർപ്പിച്ച് ഗവേഷക വിദ്യാർഥി.


മുക്കം :ലോക ലഹരി വിരുദ്ധ ദിനത്തിൽ "നഗരങ്ങളിലെ കൗമാരക്കാരായ വിദ്യാർഥികളിലെ ലഹരി ഉപയോഗം ഒരു സാമൂഹിക ഇടപെടൽ പഠനം" എന്ന വിഷയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവേഷണ പ്രബന്ധം സമർപ്പിച്ച് ഗവേഷക വിദ്യാർത്ഥി. ചേന്നമംഗല്ലൂർ സ്വദേശിയും തൃശൂർ വിമല കോളേജിലെ ഗവേഷക വിദ്യാർഥിയുമായ ജിഹാദ് യാസിറാണ് ലഹരി ഉപയോഗത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കിത്തരുന്ന പ്രബന്ധം തയാറാക്കിയത്.


കൗമാരക്കാരായ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിന് അധ്യാപകർ, കൗൺസിലർമാർ , നഴ്സുമാർ, ഡോക്ടർമാർ തുടങ്ങിയവരെ പ്രാപ്തരാക്കാനുള്ള പ്രായോഗിക രീതികൾ നടപ്പിൽ വരുത്തിയതിന്റെ ഫലപ്രാപ്തി വിശകലനവും ഉൾക്കൊള്ളുന്നതാണ് ഗവേഷണ പ്രബന്ധം.

കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ന്യൂഡൽഹി ഡോക്ടർ അംബേദ്കർ ഫെല്ലോഷിപ്പ് നേടിയ ഗവേഷക വിദ്യാർഥിയാണ് ജിഹാദ് യാസിർ . നിരവധി അന്താരാഷ്ട്ര സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട ഇൻറർനാഷണൽ ഫോറങ്ങളിലെ മെമ്പറാണ്. വിമല കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ ഡോക്ടർ കെ മിനിമോളായിരുന്നു ഗൈഡ്.

ജയ്പൂർ നിർവാൺ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാർത്ഥിയായ നിമിഷയാണ് ഭാര്യ. ഇഷാൻ യാസിർ, ഇഷാൽ യാസിർ എന്നിവർ മക്കളാണ്. ചേന്നാംകുന്നത്ത് യാസിർ റുഖിയ ദമ്പതികളുടെ മകനാണ്.
Previous Post Next Post
Italian Trulli
Italian Trulli