Trending

മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്‌സഭാംഗം സുരേഷ്‌ഗോപി.



കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിഞ്ജാ ചടങ്ങിലായിരുന്നു സുരേഷ്‌ഗോപി പ്രതിജ്ഞ എടുത്തത്. തൃശൂര്‍ എംപിയും കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയാണ് സുരേഷ്‌ഗോപി. സഹമന്ത്രിമാരുടെ പട്ടികയില്‍ മൂന്നാമനായിട്ടായിരുന്നു സുരേഷ്‌ഗോപി സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്.

കേരളീയ വേഷത്തില്‍ മുണ്ടുടുത്ത് എത്തിയ സുരേഷ്‌ഗോപി ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. 'കൃഷ്ണാ ഗുരുവായൂരപ്പാ' എന്ന പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹം സത്യപ്രതിജ്ഞാ വാചകത്തിലേക്ക് കടന്നത്. ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയും അതിന് ശേഷം കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ നടത്തിയതിന് ശേഷമാണ് സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നത്. നേരത്തേ നരേന്ദ്രമോദി സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോള്‍ പ്രതിപക്ഷം ഭരണഘടന ഉയര്‍ത്തിപ്പിടിച്ച്‌ ബഹളം വെച്ചിരുന്നു.

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ആണ് ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ പ്രോ-ടേം സ്പീക്കറായി ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടര്‍ന്ന് സഭാംഗമായി പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 280 എംപിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 260 എംപിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും.
Previous Post Next Post
Italian Trulli
Italian Trulli