Trending

കെ.എ.ടി.എഫ് ജില്ലാ ലീഡേഴ്സ് ക്യാമ്പ് തുടങ്ങി.



പൂനൂർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റവന്യു ജില്ലാ ലീഡേഴ്സ് ക്യാമ്പിന് കട്ടിപ്പാറ ബ്രീസ് ലാൻ്റിൽ തുടക്കമായി.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന: സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.കെ അബ്ദുൽ ഹഖീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യാതിഥിയായി.

സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. ഉണ്ണിക്കുളം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ അബ്ദുള്ള, കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ നൂറുൽ അമീൻ, സെക്രട്ടറി ഉമ്മർ ചെറൂപ്പ, എക്സിക്യൂട്ടീവ് അംഗം അബ്ദുസ്സലാം കാവുങ്ങൽ, വനിതാ വിംഗ് സംസ്ഥാന ട്രഷറർ കെ.കെ ഷറഫുന്നിസ, കെ.എ.ടി.എഫ് മലപ്പുറം ജില്ല ജന: സെക്രട്ടറി എം.പി ഫസൽ, കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഷമീം അഹ്മദ്, ആർ.എ.ടി.എഫ് ജില്ലാ സെക്രട്ടറി പി മുഹമ്മദലി, വനിതാ വിംഗ് ജില്ലാ കൺവീനർ എൻ.കെ ഷമീന, താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ഷാജഹാൻ അലി അഹ്മദ് എന്നിവർ പ്രസംഗിച്ചു. 

ടി.കെ അബ്ദുൽ അസീസ് ക്യാമ്പ് നിർദ്ദേശം നൽകി.
ജില്ലാ സെക്രട്ടറി എ അബ്ദുറഹീം ഖിറാഅത്ത് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എം.കെ റഫീഖ് സ്വാഗതവും ട്രഷറർ ഐ സൽമാൻ നന്ദിയും പറഞ്ഞു. തുടർന്നു നടന്ന സെഷനിൽ ലീഡർഷിപ്പ് ക്വാലിറ്റി എന്ന വിഷയത്തിൽ ഓറ ക്രാഫ്റ്റ് ഇൻ്റർനാഷണൽ ഡയരക്ടർ റഷീദ് കൊടിയുറ ക്ലാസെടുത്തു.

സംഘടനാ സെഷനിൽ സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാൻ വിഷയാവതരണം നടത്തി.
ഇശൽ വിരുന്ന് സെഷൻ പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയതു. ഇന്ന് പ്രഭാതത്തിൽ നടക്കുന്ന തസ്ക്കിയത്ത് ക്ലാസിന് പ്രശസ്ത മതപണ്ഡിതൻ അൻസാർ നന്മണ്ട നേതൃത്വം നൽകും. ശേഷം നടക്കുന്ന സർവ്വീസ് സെഷനിൽ കണ്ണൂർ ജില്ലാ മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടർ കെ.എ. മുജീബുള്ള ക്ലാസ്സെടുക്കും. 
ഉച്ച 1.30ന് നടക്കുന്ന സമാപന സെഷൻ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുക്കും.
Previous Post Next Post
Italian Trulli
Italian Trulli