Trending

സുരക്ഷ പാലിയേറ്റീവ് ഹോം കെയർ ആരംഭിച്ചു.



കൊടിയത്തൂർ: കോഴിക്കോട് ജില്ലക്കകത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ കമ്മിറ്റി ഹോം കെയർ പരിചരണത്തിന് തുടക്കം കുറിച്ചു. നേരത്തെ ഇഎംഎസ് ഹോസ്പിറ്റൽ ആംബുലൻസ് സൗജന്യമായി നൽകിയിരുന്നു.


ആംബുലൻസിന്റെ ഫ്ലാഗ് ഓഫും ഹോം കെയർ ഉദ്ഘാടനവും ചുള്ളിക്കാപ്പറമ്പ് സുരക്ഷാ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ വെച്ച് സുരക്ഷാ കൊടിയത്തൂർ മേഖലാ ചെയർമാൻ ഷബീർ ചെറുവാടിയുടെ അധ്യക്ഷതയിൽ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ വെച്ച് അഫ്രാഷ് അഹമ്മദ് ചോല എന്ന അഞ്ചു വയസ്സുകാരന്റെ ജന്മദിന സമ്മാനമായി 5000 രൂപ പാലിയേറ്റീവ് പ്രവർത്തനത്തിന് സംഭാവന നൽകി. തുക സുരക്ഷ കോഴിക്കോട് ജില്ലാ കൺവീനർ പി അജയകുമാർ ഏറ്റുവാങ്ങി.
ചെറുവാടി ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ, ഇഎംഎസ് സഹകരണ ആശുപത്രി വൈസ് പ്രസിഡണ്ട് വി.കെ വിനോദ്, പി അജയകുമാർ,
ഇ രമേഷ് ബാബു, ഷെരീഫ് അക്കര പറമ്പിൽ, ലത്തീഫ് കെ.ടി, എൻ രവീന്ദ്രകുമാർ, വി.വി നൗഷാദ്, സി.ടി.സി അബ്ദുള്ള, കെ.വി അബ്ദുള്ള, കെ.സി നൗഷാദ്, അരുൺ ഇ, ജിജിത സുരേഷ്, വി.പി മരക്കാർ, എം.കെ ഉണ്ണി കോയ, അബ്ദുസ്സലാം കണ്ണഞ്ചേരി, ഉമൈബാൻ ടീച്ചർ എന്നിവർ സംസാരിച്ചു.

ഗിരീഷ് കാരക്കുറ്റി സ്വാഗതവും പി.പി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli