Trending

പഠനോപകരണങ്ങൾ വിതരണം ചെയ്തു.



കരുണാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള എഡ്യൂക്കയർ പദ്ധതിയുടെ ഭാഗമായി ചേന്ദമംഗലൂർ യുപി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കരുണ എജുക്കെയർ ചെയർമാൻ കെ അബൂബക്കർ മാസ്റ്റർ സ്കൂൾ പ്രഥമ അധ്യാപകൻ കെ വാസു മാസ്റ്റർക്ക് കിറ്റുകൾ കൈമാറി.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, സ്റ്റാഫ്സെക്രട്ടറി ത്രിവേണി ടീച്ചർ പിസി അബ്ദുറഹ്മാൻ, അധ്യാപകരായ സൂചി ത് കെ, സാജിത് പുതിയോട്ടിൽ എന്നിവർ സംബന്ധിച്ചു. സാമ്പത്തിക പിന്നോകാവസ്ഥയിലുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ ഏറെ സഹായകരമാണെന്ന് പ്രധാന അധ്യാപകൻ കെ മാസ്റ്റർ അഭിപ്രായപ്പെട്ടു.

പദ്ധതിയിലൂടെ ആയിരം കിറ്റുകളാണ് ഈ വർഷം കരുണാ ചാരിറ്റബിൾ ഫൗണ്ടേഷൻ നിർധന വിദ്യാർത്ഥികൾക്കായി സമ്മാനിച്ചത്. ജനകീയ പങ്കാളിത്തത്തോടെ ധനശേഖരണം നടത്തിയാണ് വൈവിധ്യമാർന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതെന്ന് കരുണ ഭാരവാഹികൾ അറിയിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli