Trending

കൊടിയത്തൂർ സർവ്വീസ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു.


ഐ.സി.ബി.എഫിന്റെ സഹകരണത്തോടെ ഇന്ത്യൻ സമൂഹത്തിന് സൗജന്യ നിയമ സഹായം നൽകുന്നത് പരിഗണിച്ച് ഐ.സി.ബി.എഫ് ലീഗൽ സെൽ ലോയറായി നിയമിതനായ അഡ്വ. സജിമോൻ കാരക്കുറ്റിക്ക് ഫോറം സ്വീകരണം നൽകുന്നു.

ദോഹ: മുപ്പത്തഞ്ച് വർഷമായി നാടിന്റെ സാമൂഹിക-സേവന രംഗങ്ങളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന കൊടിയത്തൂർ സർവ്വീസ് ഫോറത്തിന് പുതിയ കമ്മറ്റി നിലവിൽ വന്നു. ഇ.എ നാസർ (പ്രസിഡണ്ട്), എം.എ അമീൻ (വൈസ് പ്രസിഡണ്ട്), എ.എം ഷാക്കിർ (ജനറൽ സെക്രട്ടരി), ഇല്യാസ് സലാഹ്, കെ അമീറലി (സെക്രട്ടരി), സിറാജ് പുതുക്കുടി (ട്രഷറർ), കാവിൽ അബ്ദുറഹ്മാൻ, അസീസ് പുതിയോട്ടിൽ, കെ.ടി കുഞ്ഞിമൊയ്തീൻ (രക്ഷാധികാരികൾ) എന്നിവരാണ് ഭാരവാഹികൾ.


വെൽഫയർ ഫണ്ട് : അസീസ് പുതിയോട്ടിൽ (ചെയർമാൻ), കെ തുഫൈൽ മുഹമ്മദ് (വൈസ് ചെയർമാൻ), എൻ മുജീബ് (സെക്രട്ടരി), എ.പി യാസീൻ (ജോ.സെക്ര).

പ്രവർത്തക സമിതി അംഗങ്ങളായി പി.വി അമീൻ, എം.എ അസീസ്, അനീസ് കലങ്ങോട്ട്, കെ തുഫൈൽ മുഹമ്മദ്, അരിമ്പ്ര അൻസാർ, എം.കെ മനാഫ്, അമീൻ ചാലക്കൽ, ഫയാസ് കാരക്കുറ്റി, എ.എം മുജീബ് എന്നിവരെ തെരഞ്ഞെടുത്തു.

യോഗത്തിൽ പ്രസിഡണ്ട് യാസീൻ കണ്ണാട്ടിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടരി സി.കെ റഫീഖ് സ്വാഗതം പറഞ്ഞു.

ഐ.സി.ബി.എഫിന്റെ സഹകരണത്തോടെ ഇന്ത്യൻ സമൂഹത്തിന് സൗജന്യ നിയമ സഹായം നൽകുന്നത് പരിഗണിച്ച് ഐ.സി.ബി.എഫ് ലീഗൽ സെൽ ലോയറായി നിയമിതനായ അഡ്വ. സജിമോൻ കാരക്കുറ്റിക്ക് ഫോറം സ്വീകരണം നൽകി.
രക്ഷാധികാരി കെ.ടി കുഞ്ഞിമൊയ്തീൻ ഉപഹാരം നൽകി.
എ.എം ഷാക്കിർ നന്ദി രേഖപ്പെടുത്തി.
Previous Post Next Post
Italian Trulli
Italian Trulli