Trending

മലയോരത്തിന്റെ വീറുറ്റ ശബ്ദം നിലച്ചു.



✍️ ഗിരീഷ് കാരക്കുറ്റി.

മുൻ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവുമായ വി.എ സണ്ണി മാസ്റ്റർ (58) അന്തരിച്ചു.

സണ്ണി മാസ്റ്റർ ആദ്യമാ പേര് കേൾക്കുന്നത് പന്നിക്കോട്ടെ നാടക സ്റ്റേജിൽ വെച്ചാണ്. സി.ടി.സിയാണ് എന്നെ പരിചയപ്പെടുത്തി തന്നത്. ഘന ഗംഭീര ശബ്ദത്തിനുടമ സ്റ്റേജിൽ കഥാപാത്രങ്ങളായി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു.

തോട്ടുമുക്കത്തെ മലയോര കുടിയേറ്റത്തിലെ വീറുറ്റ ശബ്ദമായി ചുവപ്പു രാശി പടർത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അമരക്കാരനായി ഉദിച്ചുയർന്ന രക്ത നക്ഷത്രമിനി നീലാകാശത്തെ താരപഥത്തിലുരുന്ന് നമ്മെ നയിച്ചു കൊണ്ടിരിക്കും.

15 വർഷത്തോളം കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ജന പ്രതിനിധിയും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും നമ്മെ നയിച്ചപ്പോൾ അഴിമതിയുടെ കറ പുരളാതെ ജനസേവനത്തില ധിഷ്ഠിതമായിരുന്ന ആ രാഷ്ട്രീയ സാമൂഹിക ജീവിതം മറ്റുള്ളവർക്ക് മാതൃകയാണ്.

തോട്ടുമുക്കത്തും പരിസരപ്രദേശങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും വികസന കാര്യങ്ങളിലും  
തന്റേതായ ആശയങ്ങൾ ബഹുജന സദസ്സുകളിൽ പങ്കുവെച്ച് നിശ്ചയദാർഢ്യത്തോടെ നടപ്പിലാക്കുന്ന സണ്ണി മാഷ് ഏവർക്കും പ്രിയങ്കരനായിരുന്നു. ജനഹൃദയങ്ങളിലെന്നും ജീവിക്കും. 

4 വർഷങ്ങൾക്കു മുമ്പ് ജനസേവനത്തിൽ ജയഭേരിമുഴക്കിയുള്ള യാത്രക്ക് കടിഞ്ഞാണിട്ടു കൊണ്ട് ഒരാക്സിഡന്റിൽ കാലിനു പറ്റിയ പരുക്കല്പം തളർത്തി കാലിന്റെ നീളം കുറഞ്ഞപ്പോൾ പ്രത്യേകം തയ്യാറാക്കിയ ഹവായി ചെരുപ്പു ധരിച്ച് ഒരു ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയർന്ന് വീണ്ടും കർമ്മരംഗത്ത് സജീവമായിക്കൊണ്ടിരിക്കുമ്പോഴാണ് അസുഖ ബാധിതനാകുന്നത്.

എങ്കിലും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മുറുകെപ്പിടിച്ച് കൊടിയത്തൂരിലെ "നന്മ" ഉൾപ്പെടെയുള്ള വാട്സപ്പ് ഗ്രൂപ്പുകളിൽ രാഷ്ട്രീയ എതിരാളികൾക്കെതിരെ പോരാട്ടം തുടർന്നു കൊണ്ടേയിരിക്കെ അപ്രതീക്ഷിതമായി ആ ഘന ഗംഭീര ശബ്ദം നിലച്ചു യാത്ര പറയാതെ യാത്രയായത് ഏവരെയും കണ്ണീരിലായ്ത്തി....

ദീപ്ത സ്മരണക്കു മുമ്പിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു...... ലാൽസലാം....
Previous Post Next Post
Italian Trulli
Italian Trulli