Trending

പ്രതിഭാ സംഗമം ശ്രദ്ധേയമായി.



കൊടിയത്തൂർ: തെയ്യത്തും കടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യയിൽ മജ്ലിസ് അറ്റ്ലറ്റിസ്മോ കായിക മേള മദ്റസാ - സബ് ജില്ലാ തല വിജയികൾ, ഹിക്മ സ്കോളർഷിപ്പ് എക്സാം, അർദ്ധ വാർഷികപ്പരീക്ഷ, ദിനാചരണങ്ങൾ എന്നിവയിൽ മികവ് പുലർത്തിയ പ്രതിഭകളെ പി ടി എ സ്റ്റാഫ് ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രതിഭാ സംഗമം മുക്കം എം.എ.എം.ഒ കോളേജ് കായിക വിഭാഗം മേധാവി മുജീബ് റഹ്മാൻ അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.


കായിക പ്രതിഭകൾക്ക് അനന്തമായ ജോലി സാധ്യതകളുണ്ടെന്നും പഠനത്തോടൊപ്പം കായിക രംഗത്തും കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.



കെ.ഇ ഷമീം മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പി.ടി.അബൂബക്കർ ഫാറൂഖി, ടി.കെ ഹസീന ടീച്ചർ, വി.കെ ഉമ്മു സൽമ ടീച്ചർ, എം മുനീബ് മാസ്റ്റർ, സുഹ്റ ശംസുദ്ധീൻ, ചുങ്കത്ത് അബ്ദുൽ ഗഫൂർ, എം.ടി റുബീന, ബേബി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
Previous Post Next Post
Italian Trulli
Italian Trulli