Trending

എസ്.എസ്.എൽ.സി പരീക്ഷക്ക് നാളെ തുടക്കം; മലയോരത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പി.ടി.എമ്മിൽ.



കൊടിയത്തൂർ: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷക്ക് നാളെ തുടക്കമാകും. മലയോര മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷക്കിരിക്കുന്നത് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലാണ്. 877 പേരാണ് പരീക്ഷാ ഹാളിലേക്ക് പോകുന്നത്. ഇത് വിദ്യാലയ ചരിത്രത്തിലെ ഏറ്റവും കൂടിയ എണ്ണമാണ്.

കഴിഞ്ഞ ജൂൺ മുതൽ ആരംഭിച്ച വ്യത്യസ്ത കർമ്മ പദ്ധതികളുടെ സമാപനം കഴിഞ്ഞ ദിവസം നടന്നു.
വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ, സബ്ജക്റ്റ് ക്ലിനിക്ക്, തീവ്രപരിശീലന ക്യാമ്പുകൾ, രക്ഷാകർതൃ ശില്പശാല, വിവിധയിടങ്ങളിലായി നടന്ന പ്രാദേശിക രക്ഷാകർതൃ സംഗമങ്ങൾ, രാത്രി കാല പഠനക്യാമ്പുകൾ, "കുട്ടിയെ അറിയാൻ" എന്ന പേരിൽ നടന്ന ഗൃഹ സന്ദർശനം, തുടങ്ങിയ വേറിട്ട പ്രവർത്തനങ്ങളാണ് ഇതിനോടകം പൂർത്തിയായത്.

സമാപന സംഗമം ദേശീയ അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജി സുധീർ അധ്യക്ഷനായി സി മഹ്ജൂർ, കെ നഷീദ, കെ.വി നവാസ്, നിസാം കാരശ്ശേരി, എൻ നസ്റുള്ള, റിസാൽ, സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli