Trending

അനധികൃത മണൽ കടത്തിനെതിരെ നടപടിയുമായി കൊടിയത്തൂർ പഞ്ചായത്ത്;



തറമ്മൽ കടവിലേക്ക് വാഹനങ്ങൾ പോകുന്ന വഴിയടച്ചു.
അനധികൃത മണൽ വാരൽ നടക്കുന്ന ഇടവഴിക്കടവ് തറമ്മൽ കടവിലേക്കുള്ള റോഡ് കല്ലിട്ട് അടച്ചപ്പോൾ.

കൊടിയത്തൂർ: ഗ്രാമ പഞ്ചായത്തിലെ വിവിധ കടവുകളിൽ നടക്കുന്ന അനധികൃത മണൽ കടത്തിനെതിരെ നടപടിയുമായി കൊടിയത്തൂർ പഞ്ചായത്ത്. ഇടവഴിക്കടവ് തറമ്മൽ കടവിൽ പുതിയ പാതാർ നിർമിച്ച് മണൽ കത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇവിടേക്ക് വാഹനങ്ങൾ പോകുന്ന വഴി കല്ലിട്ടടച്ചു.

തിങ്കളാഴ്ച രാത്രിയോടെയാണ് വഴിയടച്ചത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് അനധികൃത മണൽ കടത്ത് നടത്തുന്ന കടവുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു.

വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, പഞ്ചായത്തംഗം കരീം പഴങ്കൽ, മുക്കം എസ്.ഐ ഷിബിൽ ജോസഫ്, ജൈവ വൈവിധ്യ പരിസ്ഥിതി സമിതി അംഗം സി. ഫസൽ ബാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിനെ തുടർന്നാണ് നടപടികൾ കർശനമാക്കിയത്.

രാത്രിയുടെ മറവിലാണ് ലോഡ് കണക്കിന് മണൽ കടത്തികൊണ്ട് പോവുന്നത്. രാത്രി പത്ത് മണിക്കാരംഭിക്കുന്ന മണൽകടത്ത് പുലർച്ചെ വരെ തുടരുമെന്ന് നാട്ടുകാർ പറയുന്നു. അനധികൃത മണൽകടത്ത് തടയുന്നതിനായി പൊലിസിന്റെ സഹായത്തോടെ നടപടികൾ കർശനമാക്കുമെന്നും വരും ദിവസങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli