Trending

കൃഷിക്കും അടിസ്ഥാന സൗകര്യങ്ങൾക്കും പ്രാധാന്യം നൽകി കൊടിയത്തൂർ പഞ്ചായത്തിൽ വാർഷിക ബജറ്റ്.



തോട്ടുമുക്കത്ത് സ്പോർട്സ് അക്കാദമി സ്ഥാപിക്കും.

കൊടിയത്തൂർ: ക്ലീൻ കൊടിയത്തൂർ, ഭവന പദ്ധതി, ഉത്പാദന, സേവന, പശ്ചാത്തല മേഖലകൾക്ക് ഊന്നൽ നൽകി കൊടിയത്തൂർ പഞ്ചായത്തിന്റെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. 22, 8063,695 രൂപ വരവും 22,31,81140 രൂപ ചിലവും 48,84,555 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2024 - 25 വാർഷിക ബജറ്റാണ് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അവതരിപ്പിച്ചത്.

പന്നിക്കോട് ഹോമിയോ ആശുപത്രിയ്ക്ക് ഓഡിറ്റോറിയം, തോട്ടുമുക്കം സബ് സെൻറർ നിർമ്മാണം, പശ്ചാത്തല മേഖലയിൽ ജനകീയപങ്കാളിത്തത്തോടെ നിർമിക്കുന്ന ഇടവഴികടവ് വെസ്റ്റ് കൊടിയത്തൂർ റോഡിന് സഹായം, ജില്ലയിലെ തന്നെ ശ്രദ്ധേയമായ നീന്തൽ പരിശീലനത്തിനുള്ള കുളത്തിന് കെ.സി അബ്ദുറഹിമാൻ ഹാജിസ്മാരക നീന്തൽ പരിശീലന കേന്ദ്രത്തിനായി ഫണ്ട്, രണ്ടു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുതിയ റോഡ് കാരക്കുറ്റി ഇതിഹാസ ഗ്രൗണ്ടിനോട് ചേർന്ന് കുളം, കായിക മേഖലയുടെ വികസനത്തിനായുള്ള റോഡ് എന്നിവ ബജറ്റിൽ ഉള്പെടുത്തിയിട്ടുണ്ട് ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ ഫ്ളഡ്ലിറ്റ് സ്ഥാപിക്കും, തോട്ടുമുക്കത്ത് സ്പോർട്സ് അക്കാദമി സ്ഥാപിക്കും, രണ്ട് വാർഡുകളെ ബന്ധിപ്പിച്ച് പ്രശ്ന പരിഹാര സെൽ, നാരി സംഗമം, ഓപ്പൺ ജിം തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.

അംഗൻവാടി പോഷകാഹാര വിതരണത്തിനും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കും  
ഭിന്നശേഷി സ്കോളർഷിപ്പിനും വയോജന പാർക്കിനും അംഗൻവാടികളുടെ നവീകരണത്തിനും കല്ലൻതോട് നവീകരണത്തിനും തുക മാറ്റി വച്ചിട്ടുണ്ട്.
Previous Post Next Post
Italian Trulli
Italian Trulli