Trending

ദേശീയ വിരമിമുക്ത ദിനാചരണത്തിന് തുടക്കമായി.



ദേശീയ വിര വിമുക്ത ദിനാചരണത്തിൻ്റെ ഭാഗമായി കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ നടന്ന വിര ഗുളിക വിതരണം ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കൊടിയത്തൂർ: ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ നടന്ന വിര ഗുളിക വിതരണം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ആൽബൻ്റ സോൾ ഗുളികകളാണ് കുട്ടികൾക്ക് വിതരണം ചെയ്യുന്നത്.

19 വയസ്സിന് താഴെയുള്ള ഉള്ളവരിൽ ഇന്ത്യയിൽ 64 ശതമാനം പേരും വിരബാധിതരാണ് എന്നാണ് ഔദ്യോഗിക കണക്ക്. കുട്ടികളിൽ ഉണ്ടാകുന്ന വിളർച്ചക്കും പോഷക ക്കുറവിനും ഇത് കാരണമാകുന്നു.

സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും അംഗൻവാടികളിലും ഗുളികകൾ വിതരണം ചെയ്യുന്നുണ്ട്. ഒന്നുമുതൽ രണ്ടു വയസ്സ് വരെ പ്രായമുള്ളവർക്ക് അര ഗുളിക വീതം (200 മി ഗ്രാം) രണ്ടു മുതൽ 19 വരെ പ്രായമുള്ളവർക്ക് 400 മില്ലി ഗ്രാം ഉള്ള ഒരു ഗുളികയൂമാണ് നൽകുന്നത്.

ഉച്ചഭക്ഷണത്തിനുശേഷം ആണ് ഗുളികകൾ കഴിക്കേണ്ടെത്. ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.സീനിയർ അസി എം.കെ ഷക്കീല അധ്യാപകരായ എം ഖദീജ, ഫൈസൽ പാറക്കൽ, കെ അബ്ദുൽ ഹമീദ്, യു.കെ ജസീല, അനുഷാറാണി എം.പി ജസീദ, കെ.പി പ്രഭാവതി, കെ.പി നഷീദ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli