Trending

മുക്കം ഉപജില്ലാ എൽ.പി, യു.പി കായിക മേളയിൽ ജി.എച്ച്.എസ്.എസ് നീലേശ്വരം ചാമ്പ്യൻമാർ.



മുക്കം: പുല്ലൂരാം പാറയിൽ വെച്ച് നടന്ന ഉപജില്ലാ എൽ.പി & യു.പി കായിക മേളയിൽ ജി.എച്ച്.എസ്.എസ് നീലേശ്വരം 54 പോയൻ്റ് നേടി ചാമ്പ്യൻമാരായി.
എൽ.പി.മിനി ബോയ്സ് ഓവറോളും യു.പി കിഡ്ഡിസ് ഗേൾസ് ഓവറോളും നേടി. മിനി ബോയ്സിൽ അസ്ലഹ് സമാൻ 10 പോയിൻ്റ് നേടി വ്യക്തിഗത ചാമ്പ്യൻ ആയി.
സ്കൂളിൽ നടന്ന അനു മോദന ചടങ്ങിൽ വിജയികളെ അനുമോദിച്ചു.

പി.ടി.എ പ്രസിഡൻ്റ് എം.കെ യാസർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഹസീല എം.കെ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.വി ഉഷ ടീച്ചർ, എസ്.എം.സി ചെയർമാൻ അബ്ദുൽ ലത്തീഫ്, ടി അബ്ദുൽ നാസർ, ഷാജി ജോൺ, ധനൂപ് ഗോപി, പി.വി അബ്ദുസ്സലാം, ഷൈജ, ജാസ്മിൻ, ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു.
ബാൻ്റ് വാദ്യങ്ങളോടെ ഘോഷയാത്ര നടത്തി.
Previous Post Next Post
Italian Trulli
Italian Trulli