Trending

ജനശ്രദ്ധ നേടി വൈസ് പ്രസിഡന്റിന്റെ ജനസമ്പർക്കം പരിപാടി.



സേവനങ്ങൾക്ക് വേണ്ടി ഒഴുകിയെത്തിയത് വാർഡിന് അകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേർ.


കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും പതിനാറാം വാർഡ് മെമ്പറുമായ ഫസൽ കൊടിയത്തൂരിന്റെ ജനസമ്പർക്കം 2024 പരിപാടി ജനശ്രദ്ധ നേടി. സൌത്ത് കൊടിയത്തൂർ ദഹ് വ സെന്ററിൽ നടന്ന പരിപാടിയിൽ രാവിലെ മുതൽ വിവിധ ആവശ്യങ്ങൾക്കായി വാർഡിന് അകത്ത് നിന്നും പുറത്തുമായി നിരവധി പേരാണ് വെന്നത്.

രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി തിരക്കു മൂലം നേരെത്തെ നിശ്ചയിച്ച സമയവും കഴിഞ്ഞാണ് അവസാനിച്ചത്.

അക്ഷയ സേവനങ്ങൾക്ക് പുറമെ ആയുർവേദ ചികിത്സയും മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ,സൗജന്യ വൈദ്യ പരിശോധന, ബോധവൽക്കരണ ക്ലാസ്സ്‌, ബാങ്ക് ഇൻഷുറൻസ്, പൊതുജന പരാതി പരിഹാര സെൽ തുടങ്ങി നിരവധി സേവനങ്ങളാണ് ക്യാമ്പിൽ വെച്ച് നൽകിയത്.

ആയുർവേദ മെഡിക്കൽ സേവനങ്ങൾക്ക് ഷാഫി ആയുർവേദ കളരി മർമ്മ ചികിത്സാലയവും അക്ഷയ സേവനങ്ങൾക്ക് കൊടിയത്തൂർ സി എസ് സിയും, ബാങ്കിംഗ് സേവനങ്ങൾക്ക് കൊടിയത്തൂർ ഗ്രാമീണ ബാങ്കും നേതൃത്വം നൽകി.

ജനസമ്പർക്ക പരിപാടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ഡോ: മുഹമ്മദ്‌ അലി എം.കെ സ്വാഗതം പറഞ്ഞ പരിപാടിക്ക് വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ഡോ പി.എം.എസ് ബഷീർ ക്ലാസ്സിന് നേതൃത്വം നൽകി.

ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ വി ഷംലൂലത്ത്, ടി.കെ അബൂബക്കർ, ഗ്രാമീൻ ബാങ്ക് മാനേജർ രശ്മി, സി.പി ചെറിയ മുഹമ്മദ്‌, പി.പി ഉണ്ണികമ്മു, സി.പി ഹബ്ബാസ്, മജീദ് മൂലത്ത്, അബ്ദു പി.പി, അനസ് കാരാട്ട്, ലത്തീഫ് പി.പി, ഷാഫി ചെലവൂർ, ഒ.പി മുജീബ്, ഷമീബ് എം, ഫാനിൻ സി.പി എന്നിവർനേതൃത്വം നൽകി .

അതേസമയം ജനസമ്പർക്ക പരിപാടിക്ക് പൊതു ജനങ്ങളുടെ ഭാഗത്ത്‌ നിന്ന് നല്ല അഭിപ്രായങ്ങളാണ് വരുന്നത്. ഇത്തരത്തിൽ ഉള്ള പരിപാടികൾ പഞ്ചായത്തിലെ മറ്റു വാർഡുകളിലും ഉപയോഗപ്പെടുത്തണമെന്നും ഇതിലൂടെ നിരവധി സേവനങ്ങൾ ലഭിക്കാനും ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞെന്നും അക്ഷയകളിലും മറ്റു സ്ഥാപനങ്ങളിലും ആവശ്യങ്ങൾക്ക് വേണ്ടി മുകളിലത്തെ നിലകളിൽ കയറി പോകാൻ മടിച്ച് നിലച്ച പല പരാതികളും സേവനങ്ങളും ജനങ്ങൾക്ക് എത്തിപ്പെടാൻ കഴിയുന്ന ഭാഗത്ത് ഇത്തരം ഒരു പരിപാടി ഒരുക്കിയ മെമ്പർക്ക് വാർഡ് അംഗങ്ങളിൽ നിന്നും വിവിധ കോണുകളിൽ നിന്നും നിരവധി നല്ല അഭിപ്രായങ്ങളാണ് പറയുന്നത്.
Previous Post Next Post
Italian Trulli
Italian Trulli