Trending

കൊയ്ത്തുത്സവം; നൂറുമേനി വിളവിൽ കൃഷിപാഠം നുകർന്ന് വിദ്യാർത്ഥികൾ.



കൊടിയത്തൂർ: പാഠങ്ങളിൽ നിന്നും പാടത്തേക്കിറങ്ങിയ വിദ്യാർത്ഥികൾക്ക് നൽകൃഷിയിൽ നൂറ് മേനി വിളവ്. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സകൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചെറുവാടി പുഞ്ചപ്പാടത്ത് നടത്തിയ നെൽകൃഷിയിലാണ് നൂറുമേനി വിളഞ്ഞത്.

പുസ്തകങ്ങൾക്കപ്പുറം കാർഷിക വൃത്തി കൂടി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ആരംഭിച്ച "പാഠങ്ങളിൽ നിന്നും പാടത്തേക്ക്" എന്ന പദ്ധതിയുടെ ഭാഗമായാണ് നെൽകൃഷി നടത്തിയത് ചെറുവാടി പുഞ്ചപ്പാടത്തെ ഒരേക്കറോളം പാടത്ത് ഉമ ഇനത്തിൽ പെട്ട വിത്താണ് കൃഷി ചെയ്തത്. കൊടിയത്തൂർ കൃഷിഭവൻ്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ജി സുധീർ, കെ.പി മുഹമ്മദ്, കൃഷി അസിസ്റ്റൻ്റ് നഷീദ സി മഹ്ജൂർ, എം ഷമീൽ, നിസാം കാരശ്ശേരി, സംസാരിച്ചു.

പി.ടി നാസർ, കെ.വി നവാസ്, ടി ഷുഹൈറ, കെ നഷീദ, പി മുഹമ്മദലി, ഹമീദ്, റസാഖ്, ടി.പി കബീർ, ഷരീഫുദ്ധീൻ, സി.കെ നവാസ്, പി.ടി സുബൈർ, ഇ നിസാർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli