Trending

സ്ഥാപക ദിനം ആചരിച്ചു.



കൊടിയത്തൂർ: എസ്.കെ.എസ്.എസ്.എഫ് 36-ാം സ്ഥാപക ദിനം കൊടിയത്തൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പ്രസിഡന്റ് കെ നാസിൽ പതാക ഉയർത്തി. ബഹു. സമസ്ത കേരള ജംഈയത്തുൽ ഉലമക്ക് ശക്തി പകരാൻ എസ്.കെ.എസ്.എസ്.എഫ് ൽ എല്ലാവരും ശക്തമായി ഉറച്ചു നിൽക്കാൻ സന്നദ്ധ മാകണം എന്ന് പരിപാടി ആവശ്യപ്പെട്ടു.


സൈദലവി മുസ്‌ലിയാർ പ്രാർത്ഥന നിർവഹിച്ചു. എം.എം ആബിദ്, സി.കെ നിസാം, ടി.കെ മുബഷിർ, യു അഹ്ദൽ, കെ.കെ ഇബ്രാഹീം അസ്‌ലമി, കെ ഹംദാൻ, പി ദിൻഷാദ്, റിയാൻ അൻസാരി, ദാക്കിർ, റമീസ് തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli