Trending

കെ സത്താർ അനുസ്മരണം നടത്തി.



കൊടിയത്തൂർ: കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജരായി സർവ്വീസിലിരിക്കെ മരണപ്പെട്ട കെ സത്താറിന്‍റെ പന്ത്രണ്ടാം ചരമവാർഷിക അനുസ്മരണ യോഗം ബാങ്ക് സ്റ്റാഫ് റിക്രിയേഷന് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. റിക്രിയേഷന് ക്ലബ്ബ് സെക്രട്ടറി ടി. അനസിന്‍റെ അധ്യക്ഷതയിൽ കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ്ബാബു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യന്‍, ഡയറക്ടർ ഷാജു പ്ലാത്തോട്ടം, സെക്രട്ടറി ടി.പി മുരളീധരന്‍, സാറ കുറുങ്ങോട്ടിൽ, സി.എന്‍. വിശ്വന്‍ തുടങ്ങിയവർ സംസാരിച്ചു.

ബാങ്ക് റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡണ്ട് കെ.ടി അബ്ദുൽ ഗഫൂർ സ്വാഗതവും, ബിജുമോന്‍ ജോസഫ് നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli