Trending

എസ്.എസ്.എൽ.സി പ്രാദേശിക രക്ഷാകർതൃ സംഗമം പ്രൗഢമായി.



കൊടിയത്തൂർ: എസ്.എസ്.എൽ.സി പരീക്ഷ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ രക്ഷിതാക്കളുടെ പ്രാദേശിക സംഗമങ്ങൾ പ്രൗഢമായി. പരീക്ഷ സംബന്ധമായി രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് പ്രധാനമായും വിദ്യാർത്ഥികളെത്തുന്ന ഒമ്പത് കേന്ദ്രങ്ങളിലായി സംഗമം സംഘടിപ്പിച്ചത്.

കൊടിയത്തൂരിൽ ജില്ലാ പഞ്ചായത്തംഗം നാസർ എസ്‌റ്റേറ്റ് മുക്കും മുക്കത്ത് താമരശ്ശേരി ഡി.ഇ.ഒ മുയീനുദ്ദീനും കാരശ്ശേരിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജനും പന്നിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂരും ചെറുവാടിയിൽ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. കെ.പി സുഫിയാനും മാവൂരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വാസന്തി വിജയനും കുറ്റൂളിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സഫിയയും ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ അബൂബക്കർ മാസ്റ്റർ, ബാബു പൊലുകുന്നത്ത്, പി.ടി.എ പ്രസിഡണ്ട് എസ്.എ നാസർ, ഹെഡ്മാസ്റ്റർ ജി സുധീർ, പി.ടി.എ വൈസ് പ്രസിഡന്റ് ഫസൽ ബാബു, നജ്മുദ്ധീൻ, മുഹമ്മദലി പി, കെ.പി അബ്ദുറഹ്മാൻ, സ്റ്റാഫ് സെക്രട്ടറി കെ.പി മുഹമ്മദ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രെസ് സുജപ്രഭ, കെ.പി അബ്ദുറഹിമാൻ അബ്ദുൽ ഗഫൂർ കെ, നാസർ കാരങ്ങാടൻ, വി.കെ അബ്ദുറഹിമാൻ, നിസാം കാരശ്ശേരി, ടി മൊയ്തീൻ കോയ, കെ.വി നവാസ് സി മഹജൂർ, എം.പി അബ്ദുൽ മജീദ്, അസൈൻ പി, സ്മിത സി, മഹറൂഫ് പി.ടി, നൂറുദ്ധീൻ എം, ഷംസുദ്ദീൻ ഒ, ഷമീർ അഹമ്മദ്, സലീം കൊളായി, സി.കെ നവാസ്, ഷമീൽ എം എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli